ഒടുക്കം നയന്‍സ് ബോഡിഗാര്‍ഡ് തീര്‍ത്തു

മൂന്നാറിലെ ടാറ്റ ടീയുടെ ഗോള്‍ഫ് ക്ലബില്‍ ചിത്രീകരിച്ച ഗാനരംഗത്തോടെയാണ് നയന്‍സിന്റെ റോള്‍ പൂര്‍ത്തിയായത്. നായകനായ ദിലീപും ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളും ഈ ഗാനചിത്രീകരണത്തില്‍ പങ്കെടുത്തു. കോളെജില്‍ നിന്നും വിനോദയാത്രക്കെത്തുന്ന രീതിയിലാണ് ഇവിടത്തെ രംഗങ്ങള്‍ സിദ്ദിഖ് ആവിഷ്‌ക്കരിച്ചത്.
ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഈ ഗാനത്തിന് ചുവടുകളൊരുക്കിയത് പ്രശസ്‌ത കൊറിയോഗ്രാഫറായ വൃന്ദയുടെ സഹായിയായിരുന്ന പോപ്പിയാണ്. സിനിമയിലെ മറ്റൊരു ഗാനത്തിന് കൊറിയോഗ്രാഫി നിര്‍വഹിച്ചത് ഇന്ത്യന്‍ മൈക്കല്‍ ജാക്‌സന്‍ എന്ന് വിശേഷിപ്പിയ്‌ക്കപ്പെടുന്ന പ്രഭുദേവയാണ്. ദിലീപിനും സിദ്ദിഖിനൊപ്പമുള്ള ബോഡിഗാര്‍ഡിന്റെ ഷൂട്ടിങ് രസകരമായിരുന്നുവെന്ന് നയന്‍സ് പറയുന്നു.
ദിലീപ് നയന്‍താര നയന്‍സ് പ്രഭുദേവ ബോഡിഗാര്‍ഡ് സിദ്ദിഖ് bodyguard dileep nayans nayantara prabhudeva shooting siddique


Click it and Unblock the Notifications