»   » അങ്ങനെ തുടങ്ങി നെറ്റിലും റിലീസ്

അങ്ങനെ തുടങ്ങി നെറ്റിലും റിലീസ്

Posted By:
Subscribe to Filmibeat Malayalam
Angane Thudangi
ദക്ഷിണേന്ത്യയിലാദ്യമായി ഒരു സിനിമ തിയറ്ററിലും ഇന്റര്‍നെറ്റിലും പ്രദര്‍ശനത്തിനെത്തുന്നു. ശ്രീ രഞ്ജിത്ത് മൂവീസ് റിലീസ് ഏറ്റെടുത്തിരിയ്ക്കുന്ന അങ്ങനെ തുടങ്ങിയെന്ന ചിത്രമാണ് ജൂലൈ 28ന് നെറ്റിലും തിയറ്ററുകളിലും ഒരേ സമയം റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിയ്ക്കുന്നത്.

ദക്ഷിണേന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകര്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ ചിത്രത്തിന്റെ ഇന്റര്‍നെറ്റ് പതിപ്പ് കാണാന്‍ സാധിയ്ക്കുള്ളൂ. ക്രെഡിറ്റ് കാര്‍ഡ് മുഖേന പണമടച്ചാല്‍ വീട്ടിലിരുന്ന് ഉറ്റവര്‍ക്കൊപ്പം സിനിമ കാണാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

പ്രണയവും നര്‍മ്മവും ഒരുപോലെ ഒത്തുചേരുന്ന അങ്ങനെ തുടങ്ങിയിലെയ നായകന്‍ നാനിയാണ്. മലയാളി താരം നിത്യാ മേനോന്‍ നായികയാവുന്ന ചിത്രത്തില്‍ സ്‌നേഹ ഉള്ളാല്‍, ആശിഷ് വ്ിദ്യാര്‍ഥി തുടങ്ങിയവരാണ് മറ്റുപ്രമുഖ താരങ്ങള്‍. കെഎല്‍ ദാമോദര്‍ നിര്‍മിച്ച ചിത്രത്തിന്റെ സംവിധായകന്‍ നന്ദിനി റെഡ്ഡിയാണ്.

ബോളിവുഡിലും മറ്റും ഇതിന് മുമ്പ് സിനിമകള്‍ നെറ്റിലും തിയറ്ററുകളിലും ഒരേ സമയം റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായണ് ഒരു ദക്ഷിണേന്ത്യന്‍ സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത്.

English summary
For the first time in the history of south Indian cinema a movie is being released simultaneously both in movie theaters and on the Internet

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam