നൂലുണ്ട വിജേഷ് സംവിധായകനാകുന്നു
നമ്മള്‍ എന്ന ചിത്രത്തിലെ നൂലുണ്ടയെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഒരിയ്‌ക്കലും മറക്കില്ല. ഒരുകൂട്ടം പുതുമുഖങ്ങളെ വച്ച് കമല്‍ ഒരുക്കിയ നമ്മളിലെ നൂലുണ്ടയെ അവിസ്‌മരണീയമാക്കിയത് വിജേഷ് എന്ന താരമായിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലാസ്‌മേറ്റ് എന്ന ചിത്രത്തില്‍ തന്റെ രൂപഭാവങ്ങളില്‍ അടിമുടി മാറ്റം വരുത്തി വിജേഷ് വീണ്ടും പ്രേക്ഷകരെ അദ്‌ഭുതപ്പെടുത്തിയിരുന്നു.
പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായ ഒരു ക്രൈം ത്രില്ലര്‍ സിനിമ സംവിധാനം ചെയ്‌ത് പ്രേക്ഷകരെ ഒരിയ്‌ക്കല്‍ കൂടി വിസ്‌മയിപ്പിയ്‌ക്കാനുള്ള ഒരുക്കത്തിലാണ് വിജേഷ്.
ഇഷ്ടം, ഗോള്‍ ഒറ്റയാള്‍ പട്ടാളം എന്നീ സിനിമകളുടെ തിരക്കഥയെഴുതിയ കലവൂര്‍ രവികുമാറാണ് ഈ സിനിമയ്‌ക്ക് വേണ്ടിയും തൂലിക ചലിപ്പിയ്‌ക്കുന്നത്.
ഏപ്രില്‍ പകുതിയോടെ തൃശൂരില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ വിജേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്.


Click it and Unblock the Notifications











