»   » അങ്ങനെ പൃഥ്വിരാജ് ബോളിവുഡിലും

അങ്ങനെ പൃഥ്വിരാജ് ബോളിവുഡിലും

Posted By:
Subscribe to Filmibeat Malayalam
Prithviraj
യുവനടന്‍ പൃഥ്വിരാജ് ബോളിവുഡില്‍ അഭിനയിക്കുന്നുവെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ പൃഥ്വിയുടെ ബോളിവുഡ് പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. നല്ലചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാഗ് കശ്യപിന്റെ ചിത്രത്തിലേയ്ക്ക് പൃഥ്വി കരാര്‍ ഒപ്പിട്ടു.

ചിത്രത്തില്‍ റാണി മുഖര്‍ജിയാണ് പൃഥ്വിയുടെ നായികയായി എത്തുന്നത്.
പൃഥ്വിയുടെ ഏതാനും ചിത്രങ്ങള്‍ കണ്ട് താത്പര്യം തോന്നിയ അനുരാഗും ടീമംഗങ്ങളും പൃഥ്വിയെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

പൃഥ്വിനായകനായി ഹിന്ദിയിലെത്തുന്ന ചിത്രം കൊമേഴ്‌സല്‍ ചിത്രത്തില്‍നിന്നും വ്യത്യസ്തമായുള്ളതായിരിക്കുമെന്നാണ് അറിയുന്നത്. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്കുശേഷം മലയാളത്തില്‍ നിന്നും നായകകഥാപാത്രമായി ഒരു നടന്‍കൂടി ബോളിവുഡില്‍ എത്തുകയാണ്.

കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന്റെ ഓഡിയോ പുറത്തിറക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് അനുരാഗ് കാശ്യപ് ചെന്നൈയിലെത്തിയിരുന്നു. തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ വളരെ താത്പര്യമുള്ള കശ്യപ് സുബ്രഹ്മണ്യപുര'ത്തെ പ്രകീര്‍ത്തിക്കുകയും അതുപോലൊരു ചിത്രം ഹിന്ദിയിലൊരുക്കുമെന്ന് അഭിപ്രായപ്പെടുകയുംചെയ്തു. ഇതിലും പൃഥ്വിരാജ് തന്നെയായിരിക്കും നായകന്‍ എന്നും പറഞ്ഞുകേള്‍ക്കുന്നു.

English summary
The Kerala heartthrob Prithviraj has signed his first Hindi film which will be directed by Anurag Kashyap of the internationally acclaimed films like Dev.D and Black Friday. Sources say Anurag Kashyap and his team were impressed with Prithvi after seeing some of his films is Malayalam. Since the proposed Hindi film has an unusual off beat theme, the choice of actor is convincing they say

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam