മമ്മൂട്ടിക്കൊപ്പം പത്മപ്രിയ വീണ്ടും

റിച്ചാ പല്ലോഡ് നായികയാകുന്ന ഡാഡി കൂളില്‍ ഒരു അതിഥി വേഷത്തിലാണ് പത്മപ്രിയ എത്തുന്നത്. മലയാളത്തില്‍ ഏറെ സെലക്ടീവായ താരം അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സ്വീകരിയ്‌ക്കുന്നത്.
മമ്മൂട്ടിയുടെ തന്നെ പഴശ്ശിരാജ, കുട്ടിസ്രാങ്ക്, സംഗീത സംവിധാനം ചെയ്യുന്ന ചാരുലതയുടെ ബാക്കി എന്നിവയാണ് മലയാളത്തില്‍ പത്മപ്രിയ അഭിനയിച്ച് പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രങ്ങള്‍.
ബോയ്‌സ് ഫെയിം സിദാര്‍ത്ഥ് നായകനാകുന്ന സ്‌ട്രൈക്കര്‍ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്‌ക്കുന്നത്. ഒരു ബാര്‍ മാനേജരായാണ് പത്മപ്രിയ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്.
അതിഥി താരം കുട്ടിസ്രാങ്ക് ഡാഡി കൂള്‍ പത്മപ്രിയ പഴശ്ശിരാജ സ്‌ട്രൈക്കര്‍ daddy cool guest role padmapriya striker


Click it and Unblock the Notifications