»   » കാണ്ഡഹാറില്‍ മോഹന്‍ലാലിനൊപ്പം പാര്‍വ്വതി

കാണ്ഡഹാറില്‍ മോഹന്‍ലാലിനൊപ്പം പാര്‍വ്വതി

Posted By: Super
Subscribe to Filmibeat Malayalam
Parvathi Omanakkuttan
അരങ്ങേറ്റം തമിഴകത്താണെങ്കിലും മുന്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പ് പാര്‍വ്വതി ഓമനക്കുട്ടന്‍ മലയാളത്തിലും എത്തുന്നു.

മോഹന്‍ലാലിന്റെ നായികയായി മേജര്‍ രവിയുടെ കാണ്ഡഹാര്‍ എന്ന ചിത്രത്തിലാണ് പാര്‍വ്വതി അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്‍, ഗണേഷ് വെങ്കിട്ടരാമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

കാണ്ഡഹാര്‍ വിമാനറാഞ്ചലുമായി ബന്ധപ്പെട്ട കഥപറയുന്ന കാണ്ഡഹാറില്‍ കീര്‍ത്തിചക്രയിലും, കുരുക്ഷേത്രയിലും നായകനായിരുന്ന മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെത്തന്നെയാണ് ലാല്‍ അവതരിപ്പിക്കുന്നത്.

മേജര്‍ രവി പാര്‍വ്വതിയെ മാടന്‍കൊല്ലി എന്ന ചിത്രത്തില്‍ നായികയാവാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ ചിത്രം വിചാരിച്ചതുപോലെ നടന്നില്ല. പിന്നീട് കാണ്ഡഹാറില്‍ നായികയാവാന്‍ രവി വീണ്ടും പാര്‍വ്വതിയെ വിളിക്കുകയായിരുന്നു.

ഒരു നല്ല പ്രൊജക്ട് വന്നാല്‍ മലയാളത്തില്‍ അഭിനയിക്കാമെന്ന് വിചാരിച്ചിരിക്കുന്ന അവസരത്തിലാണ് ലാലിന്റെ നായികയാവാന്‍ പാര്‍വ്വതിക്ക് ക്ഷണം ലഭിക്കുന്നത്.

ഇതില്‍ കാണ്ഡഹാറില്‍ ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് പാര്‍വതിയുടേത്. ഇതിനൊപ്പം തന്നെ ഉമാമഹേശ്വരം എന്ന ചിത്രത്തിലൂടെ തമിഴിലും പാര്‍വതി ഓമനക്കുട്ടന്‍ രംഗപ്രവേശം നടത്തുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam