»   » വിവാഹം നിശ്ചിയിച്ചിട്ടില്ലെന്ന് പൃഥ്വി

വിവാഹം നിശ്ചിയിച്ചിട്ടില്ലെന്ന് പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
Prithviraj
പൃഥ്വിരാജ് എന്നും ഗോസിപ്പ് കോളങ്ങളിലെ നായകനാണ്, കൂടെഅഭിനയിച്ച ഒട്ടുമിക്ക നായികമാരുടെ പേര് ചേര്‍ത്തുകൊണ്ട് പൃഥ്വിയുടെ പേരില്‍ ഗോസിപ്പുകളുണ്ടായിട്ടുണ്ട്. താരം വിവാഹം കഴിക്കാന്‍ പോകുന്നുവെന്നതായിരുന്നു ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്.

മുംബൈയില്‍ ജേര്‍ണലിസ്റ്റായ മലയാളി മേനോന്‍ യുവതിയാണ് വധുവെന്നും വാര്‍ത്തകള്‍ അവകാശപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവമേയില്ലെന്നാണ് പൃഥ്വി പറയുന്നത്. ഒരു പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹവാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പൃഥ്വി വ്യക്തമാക്കിയത്.

വിവാഹവാര്‍ത്തയെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നുവെന്നാണ് പ്രസിദ്ധീകരണം എഴുതിയിരിക്കുന്നത്. വിവാഹവാര്‍ത്തയെക്കുറിച്ച് പറഞ്ഞപ്പോള്‍ തീയതിയും സ്ഥലവും കൂടി നിശ്ചയിച്ചിരുന്നുവെങ്കില്‍ സൗകര്യമായിരുന്നുവെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം.

കൂടെയഭിനയിച്ച നവ്യാ നായര്‍ മുതല്‍ സംവൃത വരെയുള്ള നടിമാരുടെ പേരുകള്‍ പൃഥ്വിയുടെ പേരിനൊപ്പം പലകാലത്തായി പറഞ്ഞുകേട്ടിട്ടുണ്ട്. കാതല്‍ സന്ധ്യയും പൂര്‍ണിമ ജയറാമിന്റെ മകള്‍ ശരണ്യയും വരെ ഈ പട്ടികയില്‍ ഉണ്ടായിരുന്നു.

എന്തായാലും പൃഥ്വിയുടെ വിവാഹമെന്നത് ഗോസിപ്പുകാര്‍ക്കും ആരാധകര്‍ക്കും ചെറിയകാര്യമൊന്നുമല്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. എന്തായാലും വിവാഹഗോസിപ്പ് പൊട്ടിയ സ്ഥിതിയ്ക്ക് ഇനി പൃഥ്വിയെക്കുറിച്ചുള്ള അടുത്ത ഗോസിപ്പ് എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.

English summary
Young Actor Prithviraj denied the reports about his marriage and said that now not plan for that. One week back reports calimed that Prithviraj is set to marry a Mumbai-based journalist.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam