ശോഭന വീണ്ടും മലയാളത്തില്‍

By Staff

Shobhana
മലയാളം കണ്ട ഏറ്റവും പ്രതിഭാശാലിയായ നടിമാരിലൊരാളാണ് ശോഭന. മുപ്പതു കഴിഞ്ഞവരെ നായികയായി സ്വീകരിക്കാന്‍ അറുപതിനോടടുക്കുന്ന നായകന്മാര്‍ തയ്യാറാകാത്തപ്പോള്‍ ശോഭന മലയാള സിനിമയില്‍ നിന്ന് വിട പറഞ്ഞു.

ജോഷിയുടെ മാമ്പഴക്കാലം എന്ന ചിത്രമാണ് ശോഭന അവസാനം അഭിനയിച്ച മലയാള ചിത്രം. നാലു വര്‍ഷത്തിനിടെ ഒറ്റ മലയാള ചിത്രത്തിലും അഭിനയിക്കാതിരുന്ന ശോഭന, വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചു വരുന്നു.

നവാഗതനായ മനു സംവിധാനം ചെയ്യുന്ന നാളെ എന്ന ചിത്രത്തിലാണ് ശോഭന അഭിനയിക്കുന്നത്. ദിലീപാണ് ഈ ചിത്രത്തിലെ നായകന്‍.

മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ശോഭനയുടെ സഹോദരനായി ദിലീപ് അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ആദ്യമായാണ് ശോഭന അഭിനയിക്കുന്നത്.

കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്റേതു തന്നെ. നാഗലശേരി ഫിലിംസിനു വേണ്ടി നാരായണന്‍ നാഗലശേരിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

എം ജെ രാധാകൃഷ്ണന്‍ കാമറ കൈകാര്യം ചെയ്യുന്നു. മുല്ലനേഴിയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് രാജേഷ് മോഹന്‍.

സായി കുമാര്‍, മനോജ് കെ ജയന്‍, ടി ജി രവി, ജഗതി ശ്രീകുമാര്‍, പ്രിയാ രാമന്‍, സംഗീതാ മോഹന്‍ എന്നിങ്ങനെ വന്‍താര നിര ഈ ചിത്രത്തിലുണ്ട്.

റഹ്മാനെ നായകനാക്കി പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന മുസാഫിര്‍ എന്ന ചിത്രത്തില്‍ അതിഥി താരമായും ശോഭന അഭിനയിക്കുന്നുണ്ട്. ക്രിസ്തുമസിന് ഈ ചിത്രം തീയേറ്റിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X