അഭയക്കേസുമായി വിനയന്

ക്രൈം ഫയല്‍ എന്ന കെ മധു ചിത്രവും സിസ്റ്റര്‍ അഭയക്കേസിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതായിരുന്നു. അതിലും നായകന്‍ സുരേഷ് ഗോപിയായിരുന്നു. സംഗീതയാണ് ഈ ചിത്രത്തിലെ കന്യാസ്ത്രീയെ അവതരിപ്പിച്ചത്.
ക്രൈം ഫയലില്‍ സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനെയാണ് അവതരിപ്പിച്ചതെങ്കില്‍, വിനയന്റെ ചിത്രത്തില്‍ അദ്ദേഹം പുരോഹിതന്റെ വേഷത്തിലാണ്.
നമ്പര്‍ ടെന് പയസ് കോണ്‍വെന്റിലാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ദുരൂഹതകളുടെ ഈ കെട്ടിടമാണ് വിനയന് തന്റെ സിനിമയ്ക്ക് പശ്ചാത്തലമാക്കുന്നത്.
ഒരു പുരോഹിതനും കന്യാസ്ത്രീയും തമ്മിലുളള തീവ്ര പ്രണയത്തിന്റെ കഥയാണത്രേ വിനയന്‍ പറയാനൊരുങ്ങുന്നത്. പ്രമേയം കൊണ്ടു തന്നെ വിവാദമുണ്ടാക്കാനാകുമെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ കരുതുന്നുണ്ടാകും.
വിനയന്റെ തമിഴ് ചിത്രമായ നാളെ നമതെ ഏതാനും നാളുകള്‍ക്കുളളില്‍ തീയേറ്ററിലെത്തുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications