»   » ഇന്ത്യന്‍ റുപ്പി വിലക്കിയവര്‍ക്കുള്ള മറുപടി

ഇന്ത്യന്‍ റുപ്പി വിലക്കിയവര്‍ക്കുള്ള മറുപടി

Posted By:
Subscribe to Filmibeat Malayalam
Thilakan
തനിയ്ക്ക കൂച്ചുവിലങ്ങിട്ടവര്‍ക്കുള്ള മറുപടിയാണ് ഇന്ത്യന്‍ റുപ്പിയെന്ന് നടന്‍ തിലകന്‍. എന്നിലെ നടന്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ചവരുടെ ബുദ്ധിയാണ് ഇപ്പോള്‍ മരിയ്ക്കുന്നതെന്നും വിവാദനായകനായി മാറിയ തിലകന്‍
പറയുന്നു.

ഇന്ത്യന്‍ റുപ്പിയെ അഭിനയത്തെ മുന്‍നിര്‍ത്തി മലയാള സിനിമാരംഗത്തെ എതിരളാകളോട് പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങളെയാണ് പുതിയ പ്രസ്താവനകളിലൂടെ തിലകന്‍ ആക്രമിയ്ക്കുന്നത്. വിലക്കിയവരോട് പ്രതികാരം ചെയ്യാനുണ്ടായിരുന്നു. അതാണ് ഇന്ത്യന്‍ റുപ്പിയെ മികച്ച പ്രകടനമായി മാറിയത്. എന്നെ ബഹിഷ്‌ക്കരിച്ചവര്‍ കാണട്ടെ ഇന്ത്യന്‍ റുപ്പി-ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞു.

പലതും തുറന്നുപറഞ്ഞ് എനിയ്ക്ക് ഒരുപാട് നഷ്ടങ്ങളുണ്ടാക്കി. അവസരങ്ങള്‍ നഷ്ടമായി. എന്നാലതിലൊന്നും കുറ്റബോധമില്ല. ഞാന്‍ മാറിനിന്നതുകൊണ്ട് എനിക്കല്ല, പ്രേക്ഷകര്‍ക്കാണ് നഷ്ടം. എന്റെ കുറച്ചു നല്ല കഥാപാത്രങ്ങളെ അവര്‍ക്ക് നഷ്ടമായി. ഞാന്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത് ആരെയും എതിര്‍ക്കാനല്ല. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ കഴിവുള്ളവരെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് പതിവ് ആരോപണം തിലകന്‍ ആവര്‍ത്തിച്ചു.

രഞ്ജിത്ത് ചിത്രമായ ഇന്ത്യന്‍ റുപ്പിയിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് തിലകന്‍ നടത്തിയിരിക്കുന്നത്. നായകകഥാപാത്രത്തിനോളം പ്രധാന്യമുള്ള അച്യുതമേനോനെന്ന കഥാപാത്രമായാണ് ഇന്ത്യന്‍ റുപ്പിയില്‍ തിലകന്‍ തന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്.

English summary
This time Thilakan praised young superstar Prithiviraj.Thilikan says Superstars of malayalam film industries are scared of Prithiviraj.According to him Prithiviraj is a good recognised actor and who has a good voice and good manner

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam