ബിപാഷയ്ക്ക് ഉടന്‍ വിവാഹം വേണ്ട

By Staff

ബോളിവു‍ഡിലെ താരറാണിമാര്‍ വിവാഹത്തിന് ധൃതി കൂട്ടുകയാണ്. കാമുകന്‍മാരുമായുള്ള ബന്ധത്തെ കുറിച്ചുള്ള നിറം പിടിച്ച കഥകള്‍ പരയ്ക്കുന്നതിനിടയിലാണ് പലരും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.

എന്നാല്‍ ബിപാഷ ബസുവിന് അത്തരം ധൃതികളൊന്നുമില്ല. ഏറെ കാലമായി ബിപാഷ ജോണ്‍ എബ്രഹാമുമായി പ്രണയത്തിലാണ്. എന്നാല്‍ വിവാഹത്തിന് ബിപിനോ ജോണിനോ ധൃതിയൊന്നുമില്ല. താന്‍‍ ജോണിനെ തന്നെ വിവാഹം കഴിക്കുമെന്നും എന്നാല്‍ അതുടന്‍ ഉണ്ടാകില്ലെന്നും ബിപാഷ പറയുന്നു.

ബിപാഷയും ജോണും തമ്മിലുള്ള ബന്ധം ഗോസിപ്പെഴുത്തുകാരുടെ ഇഷ്ടവിഷമായിരുന്നു. ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞെന്നും ബിപും ജോണും പുതിയ ഇണകളെ കണ്ടെത്തിയെന്നുമൊക്കെ ഗോസിപ്പുകള്‍ പരന്നിരുന്നു. പക്ഷേ തങ്ങളുടെ ബന്ധത്തെയുലക്കുന്ന യാതൊന്നുമുണ്ടായിട്ടില്ലെന്നാണ് ബിപ് പറയുന്നത്.

എന്നാല്‍ അഭിനയജീവിതത്തിന്റെ ഉച്ചയില്‍ നില്‍ക്കുന്ന ബിപയ്ക്കും ജോണിനും ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ സമയമില്ലത്രെ. കരിയറിലാണ് ഇപ്പോള്‍ തങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും ഉടന്‍ വിവാഹിതരാവാനുള്ല ആലോചന പോലുമില്ലെന്നും ബിപ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X