»   » അമലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ ആസിഫ് അലി

അമലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ ആസിഫ് അലി

Posted By:
Subscribe to Filmibeat Malayalam
Asif ali
ആസിഫ് അലിയെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി വരുന്നു. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ സന്തോഷ് എച്ചിക്കാനത്തിന്റെയും സംഭാഷണം ബിഗ്ബി, അന്‍വര്‍ ഫെയിം ഉണ്ണിയുടെതുമാണ്.

ആസിഫ് അലിയെയും ഇന്ദര്‍ജിത്തിനെയും കൂടാതെ കലാഭവന്‍ മണി, റഹ്മാന്‍, ബാബുരാജ്, ആശിഷ് വിദ്യാര്‍ഥി, ജഗതി ശ്രീകുമാര്‍, നിത്യ മേനോന്‍, രമ്യ നമ്പീശന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീതം. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍ സിനിമകളുടെ സംവിധായകനായ അമല്‍ നീരദ് അരിവാല്‍ ചുറ്റിക നക്ഷത്രം എന്ന സിനിമയുടെ പണിപ്പുരയിലാണ്. ഈ ചിത്രത്തില്‍ മമ്മുട്ടിയും പൃഥിരാജും ബോളിവുഡ് താരം വിദ്യാ ബാലനുമാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിനു മുമ്പ് ബാച്ചിലര്‍ പാര്‍ട്ടി പുറത്തിറക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

English summary
Asif ali and Indraji doing leading roles in Amal Neerad's new film bachelor party. Shooting will start in November.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam