നടന്‍ ബാലയ്‌ക്ക് മലയാളി വധു
പ്രശസ്‌ത തെന്നിന്ത്യന്‍ നടനായ ബാല വിവാഹിതനാകുന്നു. മലയാളിപ്പെണ്‍കൊടിയാണ് തമിഴ്നാട്ടുകാരനായ ബാലയുടെ വധുവാകുന്നത്.
ഏഷ്യാനെറ്റിലെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്‌റ്റാര്‍ സിങ്ങറിന്റെ 2007ലെ മത്സരാര്‍ത്ഥിയായിരുന്ന ഗായിക അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്യുന്നത്.
സ്‌റ്റാര്‍ സിങര്‍ പരിപാടിയുടെ 2007ലെയും 2008ലെയും സെലിബ്രിട്ടി ഗസ്റ്റായി ബാല എത്തിയിരുന്നു. ഇങ്ങനെയാണ് ബാല അമൃതയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്‌തത്. തന്റെ ഇഷ്ടം അമൃതയെ അറിയിച്ചപ്പോള്‍ തിരിച്ച അനുകൂലമായ മറുപടിയും ബാലയ്‌ക്കു കിട്ടി.

കളഭമായിരുന്നു ബാലയുടെ ആദ്യത്തെ മലയാളചിത്രം. ഇതില്‍ നവ്യാ നായരായിരുന്നു ബാലയുടെ നായിക. തുടര്‍ന്ന് എസ്‌എംഎസ്, ചെമ്പട, വേനല്‍ മരം, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങി ഏറെ ചിത്രങ്ങളില്‍ ബാല നല്ല വേഷങ്ങള്‍ ചെയ്‌തു. ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ മുഖം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ബാല.


Click it and Unblock the Notifications











