സത്യന്‍ ചിത്രത്തിന് വേണ്ടി നമിത കാലുമാറി

എന്നാല്‍ ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനായി നടി എത്തിയില്ല. കാരണം തിരക്കിയപ്പോള്‍ മെയില്‍ തുടങ്ങുന്ന സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലേയ്ക്ക് തന്നെ കാസ്റ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി. ഇനി മറ്റൊരു സിനിമയിലും തത്കാലം അഭിനയിക്കരുതെന്ന് നിര്‍ദേശമുണ്ട്. അതിനാല്‍ 'ഭൂപടത്തില്‍ ഇല്ലാത്ത ഒരിട'ത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും നടിയും പിതാവും അറിയിച്ചു.
ഇത്തരം പ്രവണതകള്‍ സിനിമയില്‍ വിരളമല്ല. എന്നാല്‍ ഒരു ചിത്രത്തില്‍ നിന്ന് പിന്‍മാറുമ്പോള്‍ അത് നിര്‍മ്മാതാവിനെ യഥാസമയം അറിയിക്കാനുള്ള ബാധ്യത നടിയ്ക്കുണ്ടായിരുന്നു. നടിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് പകരം ചോദിക്കാന്‍ നിര്‍മ്മാതാവിന് കഴിയുമായിരുന്നു.
നമിതയുടെ പേരില്‍ ഒരു പരാതി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ എത്തിയിരുന്നെങ്കില്‍ വിലക്കു ചോദിച്ചു വാങ്ങിയ തന്റെ മുന്‍ഗാമികളുടെ ലിസ്റ്റിലേയ്ക്ക് നമിതയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടേനെ. എന്നാല്‍ പുതുമുഖ നടി എന്ന നിലയില്‍ താന്‍ അതിന് മുതിര്‍ന്നില്ലെന്നാണ് നിര്‍മ്മാതാവ് പറയുന്നത്.
നമിതയ്ക്ക് പകരക്കാരിയെ അല്പം ബുദ്ധിമുട്ടിയാണെങ്കിലും കണ്ടെത്തിയെന്നും ഡേവിഡ്. തിരുവനന്തപുരം സ്വദേശിയായ ഇനിയയാവും 'ഭൂപടത്തില്‍ ഇല്ലാത്ത ഒരിട'ത്തിലെ നായിക. ചിത്രത്തിലെ നായകനാവേണ്ടിയിരുന്ന ആസിഫിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് നിര്‍മ്മാതാവ്് പറയുന്നു.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











