»   » കാസനോവയ്ക്ക് തകര്‍പ്പന്‍ തുടക്കം

കാസനോവയ്ക്ക് തകര്‍പ്പന്‍ തുടക്കം

Posted By:
Subscribe to Filmibeat Malayalam
Casanova
പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നില്ലെങ്കിലും കാസനോവയുടെ ബോക്‌സ് ഓഫീസ് തന്ത്രങ്ങള്‍ വിജയം കാണുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പരസ്യവുമായി തിയറ്ററുകൡലെത്തിയ കാസനോവ റെക്കാര്‍ഡ് കളക്ഷനാണ് ആദ്യം ദിനം വാരിക്കൂട്ടിയത്.

202 തിയറ്ററുകളിലായി ആദ്യദിനം തന്നെ ആയിരത്തോളം പ്രദര്‍ശനങ്ങളിലൂടെ മൂന്നരക്കോടി രൂപ വാരിയെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. റിപ്പബഌക് ദിനാവധിയുടെ ആനുകൂല്യം ലാല്‍ ചിത്രം പരമാവധി മുതലാക്കിയിരുന്നു. ഈ വാരാന്ത്യത്തിലും ചിത്രം തകര്‍പ്പന്‍ കളക്ഷന്‍ നേടുമെന്നാണ് അറിയുന്നത്. പ്രധാന കേന്ദ്രങ്ങളിലെ റിസര്‍വേഷന്‍ നില അതാണ് സൂചിപ്പിയ്ക്കുന്നത്.

എന്നാല്‍ അടുത്ത വാരത്തിലെ കളക്ഷന്‍ നിലയനുസരിച്ചേ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാവിയെന്തെന്ന് അറിയാന്‍ കഴിയൂ. ഇന്നത്തെ സാഹചര്യത്തില്‍ കാസനോവ മുടക്കുമുതല്‍ തിരിച്ചുപിടിച്ചാല്‍ തന്നെ മലയാള സിനിമയിലെ പുതിയ ചരിത്രമായി അതുമാറും.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശീര്‍വാദ് സിനിമാസും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി, ശങ്കര്‍, ശ്രേയ സരണ്‍, റോമ, ലക്ഷ്മി റായ് എന്നിങ്ങനെ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam