പൃഥ്വി പുറത്ത്; ബ്ലസ്സിയ്‌ക്കൊപ്പം വിക്രം

ആടുജീവിതത്തില്‍ പൃഥ്വിയ്ക്ക് റോളില്ലെന്നും തമിഴ് നടന്‍ വിക്രമാണ് നായകനാകുന്നതെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.
മണിരത്്‌നം ചിത്രമായ രാവണന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ പലപ്പോഴും ബ്ലസ്സി ചിത്രത്തില്‍ നായകനാകാന്‍ തനിയ്ക്കാഗ്രഹമുണ്ട് വിക്രം പറഞ്ഞിരുന്നു. ഒടുവില്‍ വിക്രമിന്റെ ആഗ്രഹം സഫലമാകാന്‍ പോകുന്നു, പൃഥ്വിയുടെ മോഹം അസ്ഥാനത്തേയ്ക്കും.
മുമ്പും പലതവണ ഒന്നിച്ചൊരു സിനിമയെക്കുറിച്ച് ബ്ലെസിയും വിക്രമും സംസാരിച്ചിരുന്നു. വിക്രമിനെ നായകനാക്കി ഒരു തമിഴ് ചിത്രമായിരുന്നു അക്കാലത്ത് ബ്ലെസി ഉദ്ദേശിച്ചത്. എന്നാല്‍ വിക്രമിന് താല്‍പ്പര്യം ബ്ലെസിയുടെ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു.
വിക്രം നിര്‍മ്മിക്കുന്ന 'നഗരം' എന്ന തമിഴ് ചിത്രത്തില്‍ ബ്ലെസി അടുത്തിടെ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധവും ദൃഢമായി.
വിക്രം മലയാളത്തില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹം കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കിയതോടെ ആടുജീവിതത്തില്‍ വിക്രമിനെ നായകനാക്കാനുള്ള തീരുമാനത്തില്‍ ബ്ലെസി എത്തുകയായിരുന്നു എന്നാണ് അറിയുന്നത്.
ബെന്യാമിന്‍ രചിച്ച 'ആടുജീവിതം' എന്ന നോവലാണ് ബ്ലെസി തന്റെ പുതിയ ചിത്രത്തിന് ആധാരമാക്കുന്നത്. ഈ സിനിമയ്ക്കായി തന്റെ ശരീരഭാരം 17 കിലോ കുറയ്ക്കാന്‍ പൃഥ്വി തയ്യാറാകുന്നു എന്നായിരുന്നു ഒടുവിലത്തെ വാര്‍ത്ത.


Click it and Unblock the Notifications