»   » ലാല്‍ എന്ന നടന്‍ ഭടനായപ്പോള്‍

ലാല്‍ എന്ന നടന്‍ ഭടനായപ്പോള്‍

Posted By:
Subscribe to Filmibeat Malayalam
Lal in Army Trining
സൈനിക പരിശീലനങ്ങളെല്ലാം അഭിനയിക്കുന്ന അതേ അനായാസേന കേണല്‍ മോഹന്‍ലാല്‍ സ്വായത്തമാക്കി. കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മി ആസ്ഥാനത്തെ പരിശീലനം ശരീരം വിയര്‍പ്പിച്ചെങ്കിലും ഓരോന്നും ആസ്വദിച്ച് ചെയ്യുന്ന തന്റെ പതിവ് ശൈലി ഇതിലും ലാല്‍ കാണിയ്ക്കാതിരുന്നില്ല.

വളരെ ചിട്ടയുള്ള ഒരു വിദ്യാര്‍ത്ഥിയെപ്പോലെയാണ് നൂതനആയുധങ്ങളുടെ ഉപയോഗരീതികളുള്‍പ്പൈടയുള്ള സൈനികച്ചിട്ടകള്‍ താരം ഹൃദിസ്ഥമാക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് സൈനിക ആസ്ഥാനത്ത് ലാലിനായുള്ള പോസ്റ്റ് കമ്മീഷന്‍ പരിശീലനം ആരംഭിച്ചത്.

കായിക പരിശീലനമായിരുന്നു ആദ്യം. ഇവിടെ വെള്ളയും വെള്ളയുമായിരുന്ന യൂണിഫോം, ഇതുകഴിഞ്ഞപ്പോള്‍ ആയുധങ്ങളെ പരിചയപ്പെടാന്‍ യൂണിഫോം ധരിച്ചെത്തി. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളെല്ലാം പരിചയപ്പെട്ടുകഴിഞ്ഞ് വൈകീട്ട് മൂന്നുമണിയ്ക്കുള്ള പരിശീലനത്തില്‍ അദ്ദേഹം ഫയറിങ് നടത്തുകയും ചെയ്തു.

കേണലായ താരത്തിന്റെ പരിശീലനം കാണാന്‍ ജവാന്മാരെല്ലാം തിങ്ങിക്കൂടിയിരുന്നുവെങ്കിലും വളരെ ഗൗരവത്തിലും അച്ചടക്കത്തോടെയുമായിരുന്നു ലാലിന്റെ ഓരോ ചുവടുകളും.നാലുമണിയോടെ നടന്ന വോളിബോള്‍ മത്സരത്തില്‍ ലാലിന്റെ ടീം കേണല്‍ ഡേവിസ്സണിന്റെ ടീമിനോട് തോല്‍വി സമ്മതിച്ചു.

ശനിയാഴ്ചയും തുടര്‍ന്ന പരിശീലനത്തില്‍ സ്‌ക്വാഡ് ഡ്രില്‍, ബയണറ്റ് ട്രെയിനിങ് എന്നിവയായിരുന്നു പ്രധാനപ്പെട്ടത്. പരിശീലനം കഴിഞ്ഞാല്‍ വൈകീട്ട് അഞ്ചുമണിക്ക് കോട്ടമൈതാനിയില്‍ നിന്നും ജവഹര്‍ സ്‌റ്റേഡിയത്തിലേയ്ക്ക് മാര്‍ച്ച് പാസ്റ്റ് ഉണ്ടാകും.

തുടര്‍ന്ന് നടക്കുന്ന സ്വീകരണച്ചടങ്ങില്‍ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പികെ ശ്രീമതി, എന്നിവരും പങ്കെടുക്കുന്നുണ്ട്. കുട്ടിക്കാലത്തേതന്നെ സൈന്യത്തില്‍ തനിക്ക് കമ്പമുണ്ടായിരുന്നുവെന്ന് ലാല്‍ പറഞ്ഞു.

ഹിന്ദിയിലുള്ള പ്രസംഗം ലാല്‍ നോക്കി വായിക്കുകയായിരുന്നു, നിറഞ്ഞ കയ്യടിയോടെയാണ് ജവാന്‍മാര്‍ കേണല്‍ മോഹന്‍ലാലിന്റെ വാക്കുകളെ സ്വീകരിച്ചത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam