വിഷുക്കണിയുമായി കാവ്യ വീണ്ടും

വിവാഹത്തിന് മുമ്പ് കാവ്യ പൂര്‍ത്തിയാക്കിയ ബനാറസ് ആണ് പ്രേക്ഷകര്‍ക്കുള്ള വിഷു സമ്മാനമായി ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്. സംഗീതത്തിനും നൃത്തത്തിനും ഒരു പോലെ പ്രധാന്യം നല്‌കി നിര്‍മ്മിച്ച ബനാറസ് നേമം പുഷ്‌പരാജാണ് സംവിധാനം ചെയ്‌തിരിയ്‌ക്കുന്നത്. വാരണാസിയുടെ പശ്ചാത്തലത്തില്‍ ഒരു ഓഫ്‌ബീറ്റ് പ്രണയകഥയാണ് ബനാറസ് പറയുന്നത്.
ഒരു ശാസ്‌ത്രീയ നര്‍ത്തകിയുടെ വേഷമാണ് കാവ്യ ബനാറസില്‍ അവതരിപ്പിയ്‌ക്കുന്നത്. നാടന്‍ നൃത്തകലകളെ കുറിച്ച് ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിയായാണ് വിനീത് അഭിനയിക്കുന്നത്.
പൂര്‍ണമായും ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിട്ടുള്ള ബനാറസില്‍ കാവ്യയും വിനീതും അണിനിരക്കുന്ന മത്സരിച്ച് അഭിനയിച്ച ഒട്ടേറെ നൃത്തരംഗങ്ങളുണ്ട്.
കാവ്യ മാധവന്‍ നൃത്തം ബനാറസ് വാരണാസി വിനീത് വിവാഹം banaras dance kavya madhavan namom pushparaj varanasi vineeth vishu


Click it and Unblock the Notifications