കാവ്യയെ വേണം, ശബ്ദം വേണ്ട?

അതേസമയം സിനിമയില്‍ സ്വന്തം ശബ്ദത്തില്‍ സംസാരിയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം കിട്ടുന്നില്ലെന്നാണ് കാവ്യയുടെ പരാതി. മിഴി രണ്ടിലും രണ്ട് കഥാപാത്രങ്ങളിലൊന്നിന് ശബ്ദം നല്‍കിയ കാവ്യ അടുത്തിട ഗദ്ദാമയില്‍ സ്വന്തമായി ഡബ്ബ് ചെയ്തപ്പോഴും നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു.
എന്നാല്‍ ഇതിന് ശേഷം തന്നെ നായികയാക്കാന്‍ താത്പര്യം കാണിച്ച സംവിധായകരൊന്നും തന്റെ ശബ്ദം വേണ്ടെന്ന നിലപാടിലായിരുന്നുവെന്ന് കാവ്യ പരിഭവത്തോടെ പറയുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും ചൈന ടൗണിലുമൊന്നും ഡബ്ബ് ചെയ്യാനുള്ള അവസരം കിട്ടിയില്ല. ഒടുവില്‍ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തി്‌ന വേണ്ടിയാണ് ഡബ്ബ് ചെയ്തത്.
ശരിയ്ക്കും നീലേശ്വരം ഭാഷയിലാണ് സംസാരിയ്ക്കുന്നതെങ്കിലും അഭിനയിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്ന സംഭാഷണ രീതിയാണ് സ്വീകരിയ്ക്കാറ്. ഞാന്‍ പലരെയും നന്നായി നിരീക്ഷിക്കാറുണ്ട്.
അതുകൊണ്ട് തന്നെ വെനീസിലെ വ്യാപാരിയിലെ ആലപ്പുഴക്കാരിയുടെ കഥാപാത്രം മികച്ചതാക്കാന്‍ കഴിഞ്ഞു. ഇതൊക്കെയായിട്ടും അടുത്ത സിനിമയിലും സ്വന്തമായി ഡബ്ബ് ചെയ്യാനുള്ള അവസരമില്ലെന്ന് നടി പറയുന്നു.


Click it and Unblock the Notifications











