»   » കാവ്യയ്ക്ക് മറുപടിയുമായി നിഷാല്‍

കാവ്യയ്ക്ക് മറുപടിയുമായി നിഷാല്‍

Posted By:
Subscribe to Filmibeat Malayalam
Kavya Nishal
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗൗരവതരമായ ആരോപണങ്ങളുമായി കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയ നടി കാവ്യ മാധവന് മറുപടി ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെ മറുപടി. കുവൈത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാവ്യയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് നിഷാല്‍ നടത്തിയത്.

കാവ്യയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് നിഷാല്‍ വ്യക്തമാക്കി. അഭിനയം നിര്‍ത്താന്‍ വിവാഹത്തിന് മുന്പെ ഇരുകുടുംബങ്ങളും ധാരണയിലെത്തിയിരുന്നതാണ്. വിവാഹത്തിന് ശേഷം കാവ്യയുമൊത്തുള്ള ആദ്യനാളുകള്‍ സന്തോഷജനകമായിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പ് കാവ്യ കമ്മിറ്റ് ചെയ്തിരുന്ന പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി കേരളത്തില്‍ പോയന്നതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കുവൈത്തില്‍ മടങ്ങിയെത്തിയ കാവ്യയുടെ പെരുമാറ്റത്തില്‍ കാര്യമായി മാറ്റമുണ്ടായി. ഇതിന്റെ കാരണം തനിയ്ക്കും കുടുംബത്തിനും ഇപ്പോഴും അജ്ഞാതമാണെന്ന് നിഷാല്‍ പറയുന്നു.

പല രാത്രികളിലും ഏറെ വൈകി കാവ്യയ്ക്ക് ഫോണ്‍ കോളുകള്‍ വന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കാവ്യയുടെ പ്രതികരണം പരുഷമായിരുന്നു. കാവ്യയുടെ കുടുംബ സുഹൃത്ത് ഉള്‍പ്പെടെയുള്ളവര്‍ അനാവശ്യമായി തങ്ങളുടെ ദാന്പത്യ ജീവിതത്തില്‍ ഇടപെട്ടതായും നിഷാല്‍ ആരോപിയ്ക്കുന്നുണ്ട്. സിനിമാ സംഘടനയായ അമ്മയുടെ പ്രതിനിധിയെന്ന നിലയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. വിവാഹമോചനക്കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ പ്രശ്നമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ജൂണ്‍ 27ന് ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ നാട്ടിലേക്ക് മടങ്ങിയ കാവ്യ പിന്നീട് തിരിച്ചുവന്നില്ല. നിഷാലിന്റെ കുടുംബം സാധാരണ കുടുംബം മാത്രമെന്ന് ആരോപിച്ചായിരുന്നു ഈ ചെയ്തിയെന്നും നിഷാല്‍ വെളിപ്പെടുത്തി.

മലയാള സിനിമയിലെ പ്രമുഖ താരവുമായുള്ള തര്‍ക്കം എന്താകുമെന്ന ചോദ്യത്തിന് അവരൊക്കെ വലിയവരാണെങ്കിലും തങ്ങള്‍ തീരെ ചെറുതല്ലെന്നായിരുന്നു നിഷാലിന്‍റെ മറുപടി.

തന്നെ ഒരിയ്ക്കലും ഫോണില്‍ വിളിയ്ക്കരുതെന്നും മലയാള സിനിമയിലെ ഒരു പ്രമുഖനെ തന്റെ അനുമതിയില്ലാതെ കാവ്യ ഫോണില്‍ സ്ഥിരമായി വിളിയ്ക്കുമായിരുന്നുവെന്നും നിഷാല്‍ നേരത്തെ കാവ്യയ്ക്ക് അയച്ച വക്കീല്‍ നോട്ടീസിലുണ്ടായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam