ഭ്രമരത്തില്‍ മോഹന്‍ലാല്‍ പാടുന്നു

അണ്ണാറക്കണ്ണാ വാ പൂവാല... ചങ്ങാത്തം കൂടാന്‍ വാ ...എന്ന ഗാനമാണ് ലാല്‍ പാടിയിരിക്കുന്നത്. അനില്‍ പനച്ചൂരാന്‍ രചിച്ച് മോഹന്‍ സിതാര സംഗീതം നല്‌കിയ ഗാനം ഹിറ്റായി മാറുമെന്ന പ്രതീക്ഷയ്‌ക്കപ്പെടുന്നത്.
കുഞ്ഞിനെ പാടിയുറക്കാനുള്ള താരാട്ടായാണ് പനച്ചൂരാന്‍ ഗാനമെഴുതിയിരിക്കുന്നത്. ലാല്‍ അവതരിപ്പിയ്‌ക്കുന്ന കഥാപാത്രത്തിന്റെ ഫ്‌ളാഷ്‌ബാക്ക് രംഗങ്ങളും ഗാനരംഗങ്ങളില്‍ സംവിധായകന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കൊച്ചിയിലെ റെക്കോര്‍ഡിംഗ് സ്‌റ്റുഡിയോയിലാണ് ഗാനത്തിന്റെ റെക്കോര്‍ഡിംഗ് നടന്നത്.
ബ്ലെസി-ലാല്‍ ടീമിന്റെ കഴിഞ്ഞ ചിത്രമായ തന്മാത്രയില്‍ ലാല്‍ ആലപിച്ച ഇതളൂര്‍ന്ന പനിനീര്‍ദളങ്ങള്‍ എന്ന തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ള, കണ്ണെഴുതി പൊട്ടും തൊട്ട്, ബാലേട്ടന്‍, ചിത്രം തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയാണ് ലാല്‍ മുമ്പ് പാടിയിട്ടുള്ളത്.
ത്രില്ലര്‍ ചിത്രമെന്ന് വിശേഷിപ്പിയ്‌ക്കപ്പെടുന്ന ഭ്രമരത്തില്‍ ലാല്‍ ഒരു ലോറി ഡ്രൈവറിന്റെ വേഷമാണ് അവതരിപ്പിയ്‌ക്കുന്നത്. ഭ്രമരത്തിന്റെ കഥയോ ലാലിന്റെ കഥാപാത്രത്തിന്റെ പേരോ പുറത്തു വിടാന്‍ ബ്ലെസി തയാറായിട്ടില്ല.


Click it and Unblock the Notifications











