»   » ബാച്ചിലര്‍ പാര്‍ട്ടിക്ക് മമ്മൂട്ടിയുടെ ക്ലാപ്പ്

ബാച്ചിലര്‍ പാര്‍ട്ടിക്ക് മമ്മൂട്ടിയുടെ ക്ലാപ്പ്

Posted By:
Subscribe to Filmibeat Malayalam
Bachelor Party
ഏറണാകുളം മഹാരാജാസിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം അവിടെ ഒത്തു കൂടി. അമല്‍ നീരദിന്റെ പുതിയ ചിത്രമായ ബാച്ചിലര്‍ പാര്‍ട്ടിയുടെ സ്വിച്ചോണ്‍ കര്‍മ്മത്തിനു വേണ്ടിയായിരുന്നു കലാസാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ ഒത്തുചേരല്‍.

അമല്‍ നീരദിന്റെ പിതാവ് ഓമനക്കുട്ടന്‍ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് ആദ്യ ക്ലാപ്പടിച്ചത്. മഹാരാജാസിലെ തന്റെ ജൂനിയറിന് ആശംസകളര്‍പ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്.

താരങ്ങളുടെ ഗെറ്റപ്പുകള്‍ പൊളിച്ചെഴുതുന്ന ബാച്ചിലര്‍ പാര്‍ട്ടിയില്‍് അണിനിരക്കുന്നത് ആസിഫ് അലി, റഹ്മാന്‍, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, നിത്യമേനോന്‍, രമ്യനമ്പീശന്‍ എന്നിവരാണ്. പൃഥ്വിരാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അമല്‍ നീരദ് സിനിമ നിര്‍മ്മാണത്തിലേക്കിറങ്ങുന്ന ആദ്യചിത്രം കൂടിയാണിത്. കൂട്ടിന് വി. ജയസൂര്യയും. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയരായ ആര്‍ഉണ്ണിയും, സന്തോഷ് എച്ചിക്കാനവുമാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ രചന നിര്‍വ്വഹിക്കുന്നത്.

ഛായാഗ്രഹണം സംവിധായകന്‍ അമല്‍ നീരദ് തന്നെ നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍രാജ് ഈണം നല്‍കുന്നു. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, കമഹാരാജാസിലാരംഭിച്ച ബാച്ചിലര്‍ പാര്‍ട്ടിയുടെ മറ്റ് ലൊക്കേഷനുകള്‍ മധുര, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലാണ്.

English summary
Mammootty inaugurated the shoot of Amal Neerad's latest movie 'Bachelor Party' at the historic Maharaj's college in Cochin
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam