»   » മലയാള സിനിമാനിര്‍മ്മാണത്തിലെ പാകപ്പിഴകള്‍

മലയാള സിനിമാനിര്‍മ്മാണത്തിലെ പാകപ്പിഴകള്‍

Posted By:
Subscribe to Filmibeat Malayalam
Movie-Reel
മലയാളത്തില്‍ സിനിമ നിര്‍മ്മാണം പ്രൊഫഷണല്‍ ആയിക്കൊണ്ടിരിക്കയാണ്. കുറെ കാശും കൊണ്ട് സിനിമ പിടിക്കാന്‍ വരുന്ന പഴയ ആളുകളില്‍ നിന്ന് ഏറെ മാറി സിനിമയെ കുറിച്ച് കാര്യങ്ങള്‍ പഠിച്ച് വരുന്ന നിര്‍മ്മാതാക്കളും കമ്പനികളും മലയാളത്തില്‍കാലുറപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇതിന്റെ ഗുണം മലയാളസിനിമയ്ക്ക് വരും കാലങ്ങളില്‍ ഉണ്ടാകുമെന്ന് തന്നെ കരുതണം. കഥ കേള്‍ക്കുന്നതു മുതല്‍ റിലീസിംഗ് കഴിഞ്ഞും സിനിമയുടെ ഓരോ ഘട്ടവും വിശദമായ് പ്രമോട്ട് ചെയ്യപ്പെടാവുന്ന വിധമാണ് പുതിയ ആളുകള്‍ കൈകാര്യങ്ങള്‍ ചെയ്യുന്നത്. മലയാളസിനിമ അര്‍ഹിക്കുന്ന ബഡ്ജറ്റാണ് ഇതില്‍ സുപ്രധാനം.

സൂപ്പര്‍ താരങ്ങളെയോ സാങ്കേതിക പരീക്ഷണങ്ങളോ നടത്തി സിനിമ ചെയ്യുന്നതിനനപ്പുറം പ്രേക്ഷകനുകൂടി പരിചയമുള്ള പരിസരം പുനഃസൃഷ്ടിക്കുന്ന കഥയും പാശ്ചാത്തലവുമുള്ള തിരക്കഥ തയ്യാറാക്കുകയും അതിന് എറ്റവും ആവശ്യമായ കഥാപാത്രങ്ങളും ലൊക്കേഷനുകളും സാങ്കേതികതികവും തീര്‍ക്കുകയുമാണ് ഏറ്റവും അഭികാമ്യമെന്ന നിലപാടുതന്നെ ശരിയായ ദിശാബോധം വളര്‍ത്തുന്നതാണ്.

സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് ഇവിടെ നിലനില്‍ക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം. എത്ര ഭംഗിയായ് പ്ലാന്‍ ചെയ്താലും ബഡ്ജറ്റിനേക്കാള്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ ചിലവു കൂടുന്ന അവസ്ഥ. സിനിമ ചിത്രീകരണം തുടങ്ങുന്നതോടുകൂടി കണ്ടു ശീലിച്ച സ്ഥിരം ദുര്‍വ്യയ രീതികളിലേക്ക് മാറുകയും പ്ലാനിംഗ് അവതാളത്തിലാവുകയും ചെയ്യുന്നു.

ഈഗോയുടെ പ്രശ്‌നമാണ് ഈ വേളയിലൊക്കെ ഉയര്‍ന്നു നില്ക്കുന്നത്. പരസ്പരം ആരാണ് കേമന്‍ എന്ന ശീതസമരം സിനിമരംഗത്തെ ഗുരുതരമായ് ബാധിക്കുന്നുണ്ട്. കാര്യഗൗരവമില്ലാത്ത നിര്‍മ്മാതാവാണെങ്കില്‍ ഈ പ്രശ്‌നം ഇരട്ടിക്കും. പുതിയ സംവിധായകരും നിര്‍മ്മാതാക്കളും എഴുത്തുകാരും അതിലേറെ പുതുമുഖ അഭിനേതാക്കളും എത്തിക്കൊണ്ടിരിക്കുന്ന മലയാളസിനിമരംഗത്ത് ആവശ്യം മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

ചിട്ടയായ ചിത്രീകരണവും പ്രമോഷനും തന്നെയാണ് പ്രൊഫഷണല്‍ നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്നതും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും. അത് ഗുണം കണ്ടു തുടങ്ങിയിരിക്കുന്നു.

English summary
Constant tiffs among film organisations and escalating costs have led to a crisis in the Malayalam movie industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam