ഹൃദ്രോഗികള്‍ക്ക് സഹായഹസ്തവുമായി മമ്മൂട്ടി

രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ 100 ഹൃദ്രോഗികളുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും അദ്ദേഹം വഹിച്ചു. വീണ്ടും രോഗികള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ സൂപ്പര്‍താരം. ഇത്തവണ 250 ഹൃദ്രോഗികളുടെ ചികിത്സാ ചെലവ് വഹിക്കാമെന്നാണ് മമ്മൂട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഫാന്‍സ് അസോസിയേഷന്‍ മുഖേനയാണ് സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ മെഡിക്കല്‍ ക്യാംപുകളില്‍ നിന്ന് തിരഞ്ഞെടുത്തായിരിക്കും സഹായം നല്‍കുക.


Click it and Unblock the Notifications