സാമുവലിന്റെ മക്കള്‍ക്കെന്തു സംഭവിച്ചു....

By Ravi Nath

ബാബു ജനാര്‍ദ്ദനന്‍ എന്ന തിരക്കഥാകൃത്തിനെ ശ്രദ്ധിക്കപ്പെടുന്നത് അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ്. കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരികരംഗത്തെ ഏറെക്കാലം വിവാദങ്ങളില്‍ നിര്‍ത്തിയ അപമാനകരമായ സൂര്യനെല്ലിവിവാദത്തിന്റെ ചുവടുപറ്റി പുറത്തിറങ്ങിയ ഈ ലാല്‍ ജോസ് ചിത്രം പ്രേക്ഷകര്‍ മുഖവിലക്കെടുത്തിരുന്നു.

Meera Jasmine

ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുകയാണ്. മീര ജാസ്മിന്‍ ഈ ചിത്രത്തിലൂടെ വീണ്ടും മലയാളസിനിമയുടെ ഭാഗമാവും. ഏറ്റവും പുതിയ യുവതാരം ഉണ്ണിമുകുന്ദനാവും നായക വേഷത്തില്‍. ചിത്രത്തിന്റെ രചനയും സംവിധാനവും ബാബു ജനാര്‍ദ്ദനന്‍ തന്നെയാവും.

സാമുവലിന്റെ മക്കള്‍ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. സലിം കുമാര്‍ നായക വേഷത്തില്‍ അഭിനയിച്ച അച്ഛനുറങ്ങാത്ത വീട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. രെജി പുത്തായത്ത് നിര്‍മ്മിച്ച പ്രസ്തുത ചിത്രം കേരളം സജീവമായ് ചര്‍ച്ച ചെയ്ത്, ദൈനംദിനം അനുഭവിച്ചുപോന്ന സങ്കടങ്ങളുടെ കഥയാണ് പറഞ്ഞത്.

സൂര്യനെല്ലിക്കുശേഷവും കേരളം അതേ പീഢനമനോഭാവത്തോടെ വീണ്ടും മുന്നോട്ട് പോയി. ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു കുടുംബത്തിനും താങ്ങാനാവാത്ത അവസ്ഥയാണ് സൂര്യനെല്ലി സംഭവം പുറത്തുവിട്ടത്. നീതി ലഭിച്ചില്ലെന്ന് മാത്രമല്ല എല്ലാ വിവാദങ്ങളിലും പെണ്‍കുട്ടി വീണ്ടും വീണ്ടും പീഢിപ്പിക്കപ്പെടുന്ന അവസ്ഥയായിരുന്നു.

നല്ല കൈയ്യൊതുക്കത്തോടെ ബാബു ജനാര്‍ദ്ദനനും ലാല്‍ ജോസും ആ പ്രമേയം ദൃശ്യവല്‍ക്കരിച്ചു. മുക്ത എന്ന അഭിനേത്രിയെ മലയാളത്തിനുലഭിച്ചു. ചെറുപ്രായത്തില്‍ തന്നെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടിയെ മുക്ത ശ്രദ്ധേയമാക്കിയിരുന്നു.

വീണ്ടും അവളുടെ ജീവിതം പൊടിതട്ടിയെടുക്കുമ്പോള്‍ മീര ജാസ്മിനാണ് അവതരിപ്പിക്കാനുള്ള നിയോഗം വന്നു ചേര്‍ന്നിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയപ്പോള്‍ വിവാദങ്ങളില്‍ കുരുങ്ങി അണിയറയില്‍ ഒതുങ്ങി പോയ മീരയ്ക്ക് പിന്നീട് ലഭിച്ച അവസരങ്ങളൊന്നും തിരിച്ചു വരവിന് തുണയായില്ല.

പാട്ടിന്റെ പാലാഴി, മൊഹബത്ത്, മമ്പട്ടിയാന്‍ (തമിഴ്) ഒന്നും തന്നെ മീരയ്ക്ക് പച്ചക്കൊടി കാണിച്ചില്ല.മീരയോടൊപ്പം നായകനായെത്തുന്ന ഉണ്ണിമുകുന്ദനാണ് എന്നതും കൌതുകകരമാണ്. ഉണ്ണിയുടെ മല്ലുസിംഗ് ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങള്‍ ഇതിനുമുമ്പായ് റിലീസിംഗിനെത്തും.

സാമുവലിന്റെ മക്കളുടെ ഭാവിയെ കുറിച്ചറിയാന്‍ മാറിയ കേരള രാഷ്ട്രീയത്തില്‍ പ്രേക്ഷകര്‍ക്ക് ആകാംഷ കാണും. സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബാബു ജനാര്‍ദ്ദനന്‍ ശ്രദ്ധാലുവാണ് എന്നതും ഇതിന് ആക്കം കൂട്ടുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X