»   » നരേന്‍ കുങ്ഫു പഠിക്കുന്നു

നരേന്‍ കുങ്ഫു പഠിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Naren
തമിഴിലും മലയാളത്തിലും ഒരു പോലെ ശ്രദ്ധിക്കപ്പെടുന്ന യുവനടന്‍ നരേന്‍ ഇപ്പോള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സായ കുങ്ഫു പഠിക്കാനുള്ള ഒരുക്കത്തിലാണ്.

തമിഴ് സിനിമയയായ മുഖംമൂടിക്കുവേണ്ടിയാണ് ഈ കഠിനപ്രയത്‌നം. പരിശീലനം ഒക്ടോബര്‍ ആദ്യവാരം മുതല്‍ തുടങ്ങുമെന്നാണറിയുന്നത്. സിനിമയില്‍ ജീവയ്‌ക്കെതിരേയുള്ള വില്ലനായാണ് നരേനെത്തുന്നത്.

ചിത്തിരം പേശുതെടി എന്ന സിനിമയുടെ സംവിധായകനായ മിഷ്‌കിന്‍ തന്നെയാണ് മുഖം മൂടിയ്ക്കു പിറകിലും. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രന്റെ ഷൂട്ടിങ് പൂര്‍ത്തിയായാല്‍ നരേന്‍ മുഖംമൂടിക്കായി യാത്രയാവും.

സ്വാതന്ത്ര്യസമരസേനാനി അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന സിനിമ നരേന്റെ കരിയറിലെ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.

English summary
Malayalam Actor Naren now studying martial arts kungfu for the tamil film mugamoodi. In this film Naren plays the villian role against Jeeva.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam