മുംബൈ പൊലീസില്‍ പൃഥ്വി ആന്റണി മോസസ്

കോമഡിയ്ക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം പൊലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. സാധരണയായി വീരശൂര പരാക്രമികളാണ് സിനിമകളില്‍ നായകരായെത്തുന്ന പൊലീസ് ഓഫീസര്‍മാര്‍. എന്നാല്‍ മുംബൈ പൊലീസ് ഇവരെ വ്യത്യസ്തമായ തലത്തിലാണ് ചിത്രീകരിയ്ക്കുന്നത്.
പൊലീസ് സേനയ്ക്ക് വേണ്ടി താന്‍ ഈ ചിത്രം സമര്‍പ്പിയ്ക്കുകയണെന്നും സംവിധായകന്‍ പറയുന്നു.
നേരത്തെ മുംബൈയില്‍ ചിത്രീകരിയ്ക്കാന്‍ തീരുമാനിച്ചിരുന്ന സിനിമയുടെ ലൊക്കേഷിനിപ്പോള്‍ കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും മാറ്റിയിട്ടുണ്ട്.
ജൂണില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയ്ക്ക് മുംബൈ പൊലീസിലേക്ക് പുതുമുഖ താരങ്ങളെ തേടുന്ന തിരക്കിലാണ് റോഷന്‍ ആന്‍ഡ്രൂസ്.


Click it and Unblock the Notifications