»   » കിങ് റെയ്ഡില്‍ കുരുങ്ങി; കമ്മീഷണര്‍ക്ക് വയ്യ!

കിങ് റെയ്ഡില്‍ കുരുങ്ങി; കമ്മീഷണര്‍ക്ക് വയ്യ!

Posted By:
Subscribe to Filmibeat Malayalam
King And Commissioner
മോളിവുഡിനെ ഉലച്ച സൂപ്പര്‍ റെയ്ഡിനെ തുടര്‍ന്ന് മമ്മൂട്ടിയുടെ പുതിയ ചിത്രമായ കിങ് ആന്റ് കമ്മീഷണറിന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവച്ചു.

റെയ്ഡ് നടന്ന കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായിരുന്നു കിങിന്റെ ഷൂട്ടിങും നടന്നിരുന്നത്. എന്നാല്‍ മമ്മൂട്ടി ആദായനികുതി വകുപ്പ് റെയ്ഡിന്റെ നൂലാമാലകളില്‍പ്പെട്ടതോടെ ഷൂട്ടിങ് തടസ്സപ്പെടുകയായിരുന്നു.ഷൂട്ടിങ് നിര്‍ത്തിവച്ചതോടെ ചിത്രത്തിലെ നായികയായ സഞ്ജന ബാംഗ്ലൂര്‍ക്ക് മടങ്ങിയിട്ടുണ്ട്.

ഇതിന് പുറമെ ചിത്രത്തില്‍ കമ്മീഷണറായെത്തുന്ന സുരേഷ് ഗോപിയുടെ ആരോഗ്യപ്രശ്‌നങ്ങളും ഷൂട്ടിങിന് തടസ്സമായിട്ടുണ്ട്. തീപ്പൊരി കഥാപാത്രമായ ഭരത് ചന്ദ്രനിലൂടെ ഒരു പുതിയ മുഖം തേടുന്ന സുരേഷ് ഗോപി സിനിമയ്ക്ക് വേണ്ടി ഒറ്റയടിയ്ക്ക് 15 കിലോ ഭാരം കുറിച്ചിരുന്നു. ഈ കഠിനമായ ഡയറ്റിങ് സുരേഷ് ഗോപിയ്ക്ക ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Following raids on hero Mammootty and producer Anto Joseph's houses, and offices , the shoot of their King & Commissioner has been stopped

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam