സദ സഖാവിനെ തേടുന്നു

എന്നാലിതൊന്നുമല്ല തന്റെ ജീവിതത്തിലേക്കൊരു സഖാവിനെ 2011ല്‍ കണ്ടെത്താമെന്നാണ് സദയുടെപ്രതീക്ഷ. ഒറ്റയ്ക്ക് ജീവിച്ചുമടുത്തുവെന്നും ഇനിയൊരു വിവാഹമൊക്കെയാകാമെന്നുമാണ് നടിയുടെ നിലപാട്.
എന്നാല്‍ ഭാവിവരനെപ്പറ്റി സദയോട് ചോദിച്ചാലോ ഉത്തരം ലേശം കണ്‍ഫ്യൂഷനുണ്ടാക്കും. ഋത്വിക് റോഷന്റെ വ്യക്തിത്വം, ഷാരൂഖ് ഖാന്റെ കൃസൃതിത്തരം, ടോം ക്രൂസിന്റെ പൗരുഷം എന്നിങ്ങനെയൊക്കെയാണ് വരന് വേണ്ട ഗുണങ്ങളായി സദ കണ്ടെത്തിയിരിക്കുന്നത്.
ശങ്കറിന്റെ അന്യനിലൂടെ ഗ്ലാമര്‍താരമായി മാറിയ സദ മൊഹമ്മദ് സെയ്ദ് എന്ന മഹാരാഷ്ട്രക്കാരി നോവല്‍ എന്ന മലയാളത്തിലും ഭാഗ്യം പരീക്ഷിച്ചിരുന്നു.


Click it and Unblock the Notifications











