»   » ഷക്കീലക്ക് കൈനിറിയെ സിനിമകള്‍

ഷക്കീലക്ക് കൈനിറിയെ സിനിമകള്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യ അടക്കിവാണ മാദകറാണി ഷക്കീല വെള്ളിത്തിരയില്‍ വീണ്ടും സജീവമാകുന്നു. ഒരുകാലത്ത് മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ മസാല ചിത്രങ്ങളിലെ അവിഭാജ്യഘടകമായിരുന്ന നടി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത്തരം സിനിമകളില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.

പതുക്കെ മുഖ്യധാരാ സിനിമകളിലേക്ക് ചുവട് മാറ്റിയ താരം സപ്പോര്‍ട്ടിങ് റോളുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഷക്കീലയുടെ ഗ്ലാമര്‍ ഇമേജ് മാറ്റിമറിയ്ക്കാനും ഈ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു.

നടന്‍ വിജയകാന്തിന്റെ രാഷ്ട്രീപാര്‍ട്ടിയിലെ പ്രമുഖ നേതാവായ സതീഷിനെ വിവാഹം ചെയ്യാനൊരുങ്ങുന്ന താരം സിനിമയില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിയ്ക്കുന്നത്. അഭിനയജീവിതം തുടരാന്‍ സതീഷ് സമ്മതിച്ചിട്ടുണ്ടെന്നും ഷക്കീല പറയുന്നു.

'ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന് തീരുമാനമെടുത്തിട്ടില്ല, എന്നാലിപ്പോള്‍ സഹനടി വേഷത്തില്‍ തന്നെ പത്തോളം സിനിമകളിലേക്ക് എന്നെ കാസ്റ്റ് ചെയ്തിട്ടുണ്ട.' ഷക്കീല വെളിപ്പെടുത്തി. ആര്‍ക്കറിയാം നാളെയൊരു കാലത്ത് അമ്മയും അമ്മായിയമ്മയും ആയി ഷക്കീല മോളിവുഡില്‍ തിരിച്ചെത്തില്ലെന്ന്?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam