»   » ഉറുമിയിലെ കഥാപാത്രം മാതാപിതാക്കള്‍ക്ക്: വിദ്യ

ഉറുമിയിലെ കഥാപാത്രം മാതാപിതാക്കള്‍ക്ക്: വിദ്യ

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ഉറുമിയെന്ന ചിത്രം തന്റെ മാതാപിതാക്കള്‍ക്കുള്ള സമ്മാനമാണെന്ന് ബോളിവുഡ് താരം വിദ്യ ബാലന്‍. മലയാളത്തില്‍ ഞാന്‍ അഭിനയിക്കണമെന്നുള്ളത് അച്ഛനമ്മമാരുടെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ ഉറുമിയിലെ കഥാപാത്രം അവര്‍ക്കുള്ള സമ്മാനമാണ്.

സന്തോഷ് ശിവന്റെ ഉറുമിയെന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പമാണ് വിദ്യ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒറു പാട്ട്പാടണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ചില രംഗങ്ങളില്‍ അഭിനയിക്കുകകൂടി വേണമെന്ന് സന്തോഷ് ശിവന്‍ പറഞ്ഞപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ഉറുമിയല്‍ അഭിനയിച്ചത്- വിദ്യ പറഞ്ഞു.

മാതൃഭാഷയായ മലയാളത്തില്‍ അഭിനയിക്കണമെന്നുള്ള അച്ഛന്റെയും അമ്മയുടെയും ആഗ്രഹം പൂര്‍ത്തീകരിക്കാനായതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും വിദ്യ പറഞ്ഞു.

മാര്‍ച്ച് 31നാണ് ഉറുമി തിയേറ്ററുകളില്‍ എത്തുന്നത്. വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ വാസ്‌കോഡഗാമയെ കൊല്ലാന്‍ ആഗ്രഹിക്കുന്ന കേളു നായര്‍ എന്ന യുവാവിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

20 കോടി രൂപയാണ് ഉറുമിയുടെ ചെലവ്. പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. പ്രഭുദേവ, ജനിലിയ, തബു, വിദ്യാബാലന്‍, ആര്യ, അമോല്‍ ഗുപ്ത, നിത്യാ മേനോന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

English summary
Actress Vidya Balan, who will be doing a special song in ''Urumi'', says it is a gift to her parents as they always wanted to see her in a Malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam