»   » കണ്ണീരും ചിരിയുമായി കഥയിലെ നായിക

കണ്ണീരും ചിരിയുമായി കഥയിലെ നായിക

Posted By:
Subscribe to Filmibeat Malayalam
Kathayile Nayika
മുനിസിപ്പാലിറ്റിയിലെ സെക്കന്റ് ഗ്രേഡ് ജീവനക്കാരിയായ നന്ദിനിയുടെ ചുമലിലാണ് ഒരു കുടുംബത്തിന്റെ മുഴുവന്‍ ഭാരവും. ജീവിതപ്രാരാബ്ധങ്ങള്‍ ലഘൂകരിക്കാന്‍ നന്ദിനി കല്യാണ് ബ്രോക്കര്‍ പണിയും ചെയ്യുന്നുണ്ട്. ഇതിന് അവര്‍ക്ക് വ്യക്തമായ ഒരു കാരണവും പറയാനുണ്ട്.

ആരുടേയോ കുത്തേറ്റ് മരിക്കുകയായിരുന്നു നന്ദിനിയുടെ ഭര്‍ത്താവ്. വേണ്ടരീതിയില്‍ ആലോചിക്കുകയും മുന്‍പിന്‍നോക്കാതെ നടത്തുകയും ചെയ്ത ഒരു വിവാഹത്തിന്റെ ഇരയാണ് താനെന്നും അതിനാല്‍ നന്നായി അലോചിച്ച് നല്ല വിവാഹബന്ധങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആഗ്രഹം കൊണ്ടാണ് താന്‍ ബ്രോക്കര്‍ പണി ചെയ്യുന്നതെന്നാണ് നന്ദിനി പറയുന്നത്. എട്ടും അഞ്ചും വയസ്സുള്ള രണ്ടുമക്കള്‍, അമ്മ, അമ്മായിഅമ്മ, അനുജന്‍ എന്നിവരുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് നന്ദിനി ഒരാളാണ്.

അതുകൊണ്ട് തന്നെ നല്ല പിശുക്കും കൂടെയുണ്ട്. കുട്ടികള്‍ പുറത്തുപോകുമ്പോള്‍ നിത്യവും കടുക് ഉഴിഞ്ഞ്
അടുപ്പിലിടുന്ന അമ്മയുടെ ഏര്‍പ്പാടിനെ വിമര്‍ശിക്കുന്നതും പച്ചക്കറി കടയില്‍ പോയി ഒരു കഷണം ഇഞ്ചിയും മൂന്ന് പച്ചമുളകുമൊക്കെ വാങ്ങുന്നതിന്റേയും യഥാര്‍ത്ഥ്യം ഇതു തന്നെ.

അനിയന്‍ ശിവശങ്കരനാണെങ്കില്‍ വീട്ടിന് കൊള്ളാത്ത ഒരുവന്‍. സ്വന്തം പേര് മോശമായി പോയെന്നും പറഞ്ഞ് ശിവ എന്നു പരിഷ്‌ക്കരിച്ചിരിക്കുകയാണ് കക്ഷിയാണ്. ഒരു ലോക്കല്‍ ചാനല്‍ അവതാരകനായ അവനെ കൊണ്ട് വീട്ടിലേക്കൊരു പ്രയോജനവുമില്ല. ഇങ്ങിനെ പ്രശ്‌നാധിഷ്ടിതമായ നന്ദിനിയുടെ ജീവിത ചുറ്റുപാടിലേക്ക്, അര്‍ച്ചന എന്ന പെണ്‍കുട്ടി പുതിയ പ്രശ്‌നങ്ങളുമായ് കടന്നു വരുകയാണ്.

മമ്മി ആന്റ് മി, സുകുടുംബം ശ്യാമള എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉര്‍വ്വശി കേന്ദ്രകഥാപാത്രമാകുന്ന കഥയിലെ നായികയിലെ പ്രമേയമാണിത്. ഇരുപത്തിയഞ്ചോളം സീരിയലുകള്‍ക്ക് സംവിധാനം നിര്‍വ്വഹിച്ച ദീലിപിന്റെ കന്നി സിനിമാ സംരംഭമാണിത്. ചിരിയും കണ്ണീരും മിക്‌സ് ചെയ്ത് തയ്യാറാക്കിയിരിക്കുന്ന ഒരു സമ്പൂര്‍ണ കുടുംബചിത്രം. നന്ദിനിയായിട്ടാണ് ഉര്‍വ്വശി വേഷമിടുന്നത്.

കോണ്‍ട്രാക്ടര്‍ പത്മനാഭമേനോന്റെ മകള്‍ അര്‍ച്ചനയുടെ വരവാണ് കഥയിലെ നായികയിലെ ഒരു ടേണിംഗ്
പോയിന്റ്. അര്‍ച്ചനയായ് റോമയാണ് എത്തുന്നത്. രാധിക മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രജോദ്, സുരാജ് വെഞ്ഞാറമൂട് , സായ്കുമാര്‍, കോട്ടയം നസീര്‍ ,ബോബന്‍ ആലംമൂടന്‍, ദിനേശ്പണിക്കര്‍,മജീദ്,ചെമ്പില്‍ അശോകന്‍ , സുകുമാരി, കെപിഎസി ലളിത,ശാരി, അംബിക മോഹന്‍, ബേബി സാന്ദ്ര, ബേബി ആര്‍ദ്ര തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

വിന്റര്‍ ഗ്രീന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നോബിയും ,ശ്യാമും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം സിനേജ് നെടുങ്ങോലം, ഛായാഗ്രഹണം സാദത്ത് എസ്, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, കലാസംവിധാനം സജിത്ത് മുണ്ടനാട്.

ഷിബുചക്രവര്‍ത്തിയുടെ വരികള്‍ക്ക് തേജ് മെര്‍വിന്‍ ഈണമിടുന്നു. ശങ്കര്‍ മഹാദേവന്‍, ജാസിഗിഫ്റ്റ്, അഫ്‌സല്‍, അന്‍വര്‍ സാദത്ത്, അരുണ്‍ ,ദുര്‍ഗ്ഗ,സരിദ, ദിലീപ് എന്നിവര്‍ ആലപിച്ച അഞ്ചു പാട്ടുകളുണ്ട് ചിത്രത്തില്‍. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഒരുക്കുന്ന ഈ മുഴുനീള കുടുംബ ചിത്രം ബാബാക്രിയേഷന്‍സും സായൂജ്യം റിലീസും ചേര്‍ന്ന് തിയറ്ററുകളിലെത്തിക്കും.

English summary
Bold actress Urvashi is acting the lead role in new movie Kathayile Nayika. This movie is the firs film venture of TV serial director Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam