twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എവിടെയാണ് നമ്മുടെ നായികമാര്‍ ?

    By Nisha Bose
    |
    <ul id="pagination-digg"><li class="next"><a href="/news/27-where-have-all-the-heroines-gone-in-south-cinema-2-aid0167.html">Next »</a></li></ul>

    Urvashi-shobhana-manju-monisha
    ആദ്യ കാലത്ത് മലയാളം സിനിമയ്ക്ക് നായക കഥാപാത്രങ്ങളോളം തന്നെ പ്രാധാന്യമുള്ള നായികമാരുമുണ്ടായിരുന്നു. ഷീല, അംബിക, പത്മിനി, രാഗിണി എന്നിവരെ ആ പട്ടികയില്‍ പെടുത്താം. ഇവര്‍ നായകന്റെ നിഴലില്‍ ഒതുങ്ങിപ്പോയിരുന്നില്ല. കന്നഡ നടിയായ ശാരദ തുലാഭാരം(1969) എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു. സ്വയംവരം(1973) എന്ന ചിത്രത്തിലൂടെ വീണ്ടും അംഗീകാരം അവരെ തേടിയെത്തി.

    പിന്നീട് 1980കളില്‍ മലയാള സിനിമയില്‍ രണ്ടു സൂപ്പര്‍താരങ്ങള്‍ ഉണ്ടായി. മമ്മൂട്ടിയും മോഹന്‍ലാലും. ഹീറോയ്ക്ക് പ്രാധാന്യം ലഭിയ്്ക്കുന്ന ചിത്രങ്ങളുടെ കുത്തൊഴുക്കിലും നായികമാര്‍ പിടിച്ചു നിന്നു. അവരുടേതായ സ്ഥാനം ഉറപ്പക്കുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെ ഗീതയ്ക്ക് പ്രേക്ഷകര്‍ എക്കാലവും ഓര്‍മ്മിയ്ക്കുന്ന ഒരു കഥാപാത്രത്തെ സമ്മാനിയ്ക്കാനായി. ഹരിഹരന്‍-എംടി കൂട്ടുകെട്ടില്‍ പിറന്ന നഖക്ഷതങ്ങളിലൂടെ മോനിഷ എന്ന നടിയുടെ കഴിവ് ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടു.

    സീമ, സുഹാസിനി, സുമലത, പാര്‍വതി, ശാരി, ഉര്‍വ്വശി എന്നിവര്‍ക്കും ശക്തമായ കഥാപാത്രങ്ങളെ ലഭിച്ചു. മഴവില്‍ക്കാവടി, തലയണമന്ത്രം, കാക്കത്തൊള്ളായിരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് വട്ടം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉര്‍വ്വശിയെ തേടിയെത്തി. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തിലെ എന്ന ചിത്രത്തിലെ ശാരി അവതരിപ്പിച്ച സോഫിയ പതിവു നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന ഒന്നായിരുന്നു. തൂവാനതുമ്പികളിലെ സുമലതയുടെ വേഷം ഇന്നും പ്രേക്ഷകമനസ്സില്‍ മായാതെ നില്‍ക്കുന്നു.

    1990 കളില്‍ ശക്തമായ നായികാ കഥാപാത്രങ്ങളുമായി ശോഭന അരങ്ങു വാണു. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി ശോഭന അവിസ്മരണീയമായ പ്രകടനം കാഴ്ച വച്ചു. ശക്തമായ നിരവധി നായികാ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ശോഭന 90കളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു. നായകനോളം ഒരു പക്ഷേ അതിനേക്കാള്‍ പ്രാധാന്യമുള്ള നിരവധി നായിക കഥാപാത്രങ്ങള്‍ക്കാണ് ശോഭന ജീവന്‍ നല്‍കിയത്.

    90കളുടെ മധ്യത്തില്‍ മലയാള സിനിമയ്ക്ക് മഞ്ജുവാര്യര്‍ എന്ന അനുഗ്രഹീത നടിയെ ലഭിച്ചു. സല്ലാപം എന്ന തന്റെ കന്നി ചിത്രത്തിലൂടെ കഴിവു തെളിയിച്ച മഞ്ജു ഈ പുഴയും കടന്ന്, കന്‍മദം, പത്രം എന്നീ സിനിമകളിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തില്‍ മഞ്ജു അവതരിപ്പിച്ച ഭദ്ര മലയാള സിനിമയിലെ ഏറ്റവും ശക്തമായ നായിക കഥാപാത്രങ്ങളിലൊന്നാണ്. ദിലീപുമായുളള വിവാഹശേഷം സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും മഞ്ജു വിട്ടുനില്‍ക്കുന്നു.

    അടുത്ത പേജില്‍

    എന്തുകൊണ്ട് നായിക രണ്ടാംകിടയായി?എന്തുകൊണ്ട് നായിക രണ്ടാംകിടയായി?

    <ul id="pagination-digg"><li class="next"><a href="/news/27-where-have-all-the-heroines-gone-in-south-cinema-2-aid0167.html">Next »</a></li></ul>

    English summary
    When it was taking its first steps, Malayalam cinema had heroines sharing equal screen place with the heroes. Sheela, Ambika, Lalitha, Padmini and Ragini top the list. Actors like Seema, Suhasini, Sumalatha, Parvathy, Shari, and Urvashy also got good roles in commercial movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X