എന്തുകൊണ്ട് ഇന്ന് നായികമാര്‍ ഒതുക്കപ്പെടുന്നു?

വീണ്ടും ഒരു ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗദ്ദാമ എന്ന ചിത്രത്തിലൂടെ ഒരു ശക്തമായ സ്ത്രീ കഥാപാത്രം വെള്ളിത്തിരയിലെത്തുന്നത്. ഗദ്ദാമയിലെ പ്രകടനത്തിന് കാവ്യയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിയ്ക്കുകയും ചെയ്തു.
സിനിമ കലയോടൊപ്പം തന്നെ കച്ചവടവുമായതിനാല്‍ തീയേറ്ററിലെത്തുന്ന പ്രേക്ഷകരുടെ അഭിരുചിയെ കണ്ടില്ലെന്ന് നടിയ്ക്കാനാവില്ലെന്നാണ് മിക്ക സംവിധായകരും പറയുന്നത്. ചിത്രം നായകനെ കേന്ദ്രീകരിച്ചുള്ളതാവുമ്പോള്‍ നായികമാര്‍ സൈഡ്‌ലൈന്‍ ചെയ്യപ്പെടുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാര്‍ദ്ദനന്‍ പറയുകയുണ്ടായി. ഇപ്പോള്‍ സ്ത്രീകള്‍ പൊതുവേ തുറന്ന മനസ്സുള്ളവരാണ്. അവര്‍ പ്രശ്‌നങ്ങളെ നേരിടാന്‍ പഠിച്ചു കഴിഞ്ഞു. അപ്പോള്‍ കുടുംബ പ്രശ്‌നങ്ങളില്‍ പെട്ട് ഉഴലുന്ന ഒരു നായികയെ സങ്കല്‍പ്പിക്കാനാകില്ല-ബാബു പറഞ്ഞു.
എന്നാല്‍ ശക്തമായ നായികാ കഥാപാത്രത്തെ രൂപപ്പെടുത്തിയാലും അതിനെ മികവോടെ വെള്ളിത്തിരയിലെത്തിയ്്ക്കാന്‍ കഴിയുന്ന നായികയെ കണ്ടെത്തുന്നത് പ്രയാസകരമാണെന്നാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ഹിറ്റ് ചിത്രം തീര്‍ത്ത് ആഷിക് പറയുന്നത്. ചിത്രത്തില്‍ ശ്വേത മേനോന് ലഭിച്ചത് ഒരു ശക്തമായ കഥാപാത്രമായിരുന്നുവെന്നും സിനിമയില്‍ 20 വര്‍ഷത്തെ പരിചയമുളള അവര്‍ അത് ഭംഗിയായി കൈകാര്യം ചെയ്തുവെന്നും ആഷിക്. എന്നാല്‍ ഇത്തരത്തില്‍ ഒരു കഥാപാത്രത്തെ വിശ്വസിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന നായികമാര്‍ ചുരുക്കമാണെന്നാണ് ആഷിക് പറയുന്നത്.
മുന്‍ പേജില്‍
എവിടെയാണ് നമ്മുടെ നായികമാര്‍ ?


Click it and Unblock the Notifications