»   » നടന്‍ ബാലയും അമൃതയും വിവാഹിതരായി

നടന്‍ ബാലയും അമൃതയും വിവാഹിതരായി

Posted By: Super
Subscribe to Filmibeat Malayalam
Bala and Amrita
നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹിതരായി. ചെന്നൈയ്ക്കടുത്ത് തിരുനിന്‍ട്രുവൂര്‍ ശിവക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് .

മലയാള സിനിമാപ്രവര്‍ത്തകര്‍ക്കായി സെപ്റ്റംബര്‍ അഞ്ചിനും പ്രത്യേകവിവാഹ സല്‍ക്കാരം നടത്തുന്നുണ്ട്. തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ചെന്നൈയിലും സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളസിനിമയിലെത്തുന്നത്. ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാകുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗറില്‍ അതിഥിയായെത്തിയ ബാല അമൃതയെ കണ്ടു ഇഷ്ടപ്പെടുകയായിരുന്നു.പിന്നീട് വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയും ചെയ്തു.

തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവര്‍ഷിണിയില്‍ ട്രാവന്‍കൂര്‍ സിമന്റ് ഉദ്യോഗസ്ഥന്‍ പി.ആര്‍.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam