»   » സ്‌നേഹവീടിനൊപ്പം കാസനോവ ട്രെയിലര്‍

സ്‌നേഹവീടിനൊപ്പം കാസനോവ ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam
Snehaveedu-Casanova
മോളിവുഡ് ഒന്നടങ്കം കാത്തിരിയ്ക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം കാസനോവയുടെ ട്രെയിലര്‍ റിലീസിനൊരുങ്ങുന്നു. താരത്തിന്റെ ആരാധകരില്‍ ആവേശത്തോടെ കാത്തിരിയ്ക്കുന്ന കാസനോവയുടെ ട്രെയിലര്‍ സെപ്റ്റംബര്‍ അവസാനത്തോടെ തിയറ്ററുകളിലെത്തും.

ലാല്‍-സത്യന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സ്‌നേഹവീടിനൊപ്പമായിരിക്കും കാസനോവയുടെ ട്രെയിലറും ബിഗ് സ്‌ക്രീനിലെത്തുക. ക്രിസ്മസിന് തിയറ്ററുകളിലെത്തുന്ന ചിത്രം ബജറ്റിന്റെ കാര്യത്തില്‍ മലയാള സിനിമയിലെ മുന്‍കാല റെക്കാര്‍ഡുകളെല്ലാം പഴങ്കഥയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ബജറ്റിലുള്ള സിനിമയായതുകൊണ്ടു തന്നെ മികച്ച രീതിയില്‍ പരസ്യ പ്രചാരണം നടത്താനാണ് അണിയറക്കാരുടെ തീരുമാനം. നവംബറില്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ഒരു മരുഭൂമിക്കഥയുടെ ട്രെയിലര്‍ റിലീസ് ചെയ്യുംമുമ്പെയാണ് കാസനോവയുടെ പ്രചാരണങ്ങള്‍ക്ക് തുടക്കമിടുന്നത്.

സഞ്ജയ് ബോബി ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയില്‍ ഇന്റര്‍നാഷണല്‍ ഫഌവര്‍ മര്‍ച്ചന്റിന്റെ വേഷത്തിലാണ് ലാല്‍ എത്തുന്നത്. ലക്ഷ്മി റായി, സഞ്ദജന, ശ്രീയ സരണ്‍, റോമ, എന്നിങ്ങനെ നായികമാര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രധാന പ്രമേയം പ്രണയമാണ്.

ഹിറ്റ്മാന്‍, അണ്‍നോണ്‍ തുടങ്ങിയ ഹോളിവുഡ് ആക്ഷന്‍ സിനിമകളുമായി സഹകരിച്ച ഫ്രാന്‍സ് സ്പില്‍ഹോസ്, വില്യം എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന സംഘട്ടനരംഗങ്ങള്‍ കാസനോവയുടെ ഹൈലൈറ്റായരിക്കുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

English summary
Fans as well as mollywood lovers is waiting for a update about the movie. The latest one is that 'Casanovva' trailer will shown on bigscreens with Mohanlal's next release 'Snehaveedu'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam