»   » സിനിമാ സമരം ഉപേക്ഷിച്ചു

സിനിമാ സമരം ഉപേക്ഷിച്ചു

Posted By:
Subscribe to Filmibeat Malayalam
Film
ഫെബ്രുവരി ഒന്ന് മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിനിമാ സമരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ ഫെഫ്ക ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നങ്ങള്‍ ഫെബ്രുവരി 28നകം പരിഹരിക്കാമെന്ന ധാരണയില്‍ എത്തുകയായിരുന്നു.

അധികസമയ ചിത്രീകരണത്തിന് ഫെഫ്ക തൊഴിലാളികള്‍ അധികബാറ്റ വാങ്ങുന്നുവെന്ന പരാതിയാണ് സിനിമാനിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന പ്രഖ്യാപനത്തിലേക്ക് നിര്‍മാതാക്കളെ എത്തിച്ചത്. രാത്രി ഒമ്പതരയ്ക്കുശേഷം നടക്കുന്ന ഷൂട്ടിങ്ങിന് അധികബാറ്റ അനുവദിക്കണമെന്നാണ് ഫെഫ്കയുടെ ആവശ്യം. അതേസമയം ഷൂട്ടിങ് ചെലവ് കുറയ്ക്കണമെന്ന വാദം നിര്‍മാതാക്കളും ഉയര്‍ത്തി.

രാത്രികാല ബത്ത സംബന്ധിച്ച് ഫെഫ്കയുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam