twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ലോഹിയില്ലാത്ത രണ്ടുവര്‍ഷം

By Ravi Nath

Next »

« Previous

Lohithadas
മലയാളചലച്ചിത്രലോകത്തിന് ലോഹിതദാസ് എന്ന പ്രതിഭയെ നഷ്ടമായിട്ട് ജൂണ്‍ 28ന് രണ്ടുവര്‍ഷം തികയുന്നു. മലയാളത്തിന് നികത്താനാകാത്ത നഷ്ടം തന്നുകൊണ്ടാണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എകെ ലോഹിതദാസ് വേര്‍പിരിഞ്ഞത്.

തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ 35ലേറെ സിനിമകളുടെ തിരക്കഥകള്‍, 11സിനിമകളുടെ സംവിധാനം, ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍, ഏഷ്യാനെറ്റ്, ക്രിട്ടിക്‌സ് അവാര്‍ഡുകള്‍...... ഒടുവില്‍ എല്ലാം ബാക്കിയാക്കി ലോഹി അനന്തതയിലേയ്ക്ക യാത്രയായി.

നാടകവും ചെറുകഥയുമായ് ഒതുങ്ങിക്കൂടിയ ഈപ്രതിഭയെ തിലകനാണ് സിബിമലയിലിന് പരിചയപ്പെടുത്തിയത്. അവരുടെ പ്രഥമസംരഭമായിരുന്നു തനിയാവര്‍ത്തനം. ഒരു
പുതിയ കാഴ്ചയായിരുന്നു മലയാളിക്ക് തനിയാവര്‍ത്തനം നല്‍കിയത്. എം.ടി, തോപ്പില്‍ ഭാസി, പത്മരാജന്‍, മലയാള സിനിമ സാഹിത്യത്തിന്റെ വേറിട്ട പഥികരിലേക്ക് ലോഹിതദാസ് നടന്നു കയറുകയായിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍ പ്രതിഭകളുടെ ഏറ്റവും മികച്ച വേഷങ്ങള്‍ പലതും ലോഹിതദാസിന്റെ സംഭാവനകളാണ്. തനിയാവര്‍ത്തനം, കൗരവര്‍, വാല്‍സല്യം, മഹായാനം, അമരം, മൃഗയ, പാഥേയം, ഭൂതക്കണ്ണാടി അങ്ങനെ മമ്മൂട്ടിയിലെ അഭിനയപ്രതിഭയെ അതിന്റെ എല്ലാ സൗന്ദര്യങ്ങളോടും കൂടി പ്രേക്ഷകന് മുന്നിലെത്തിച്ച എത്രയെത്ര കഥാപാത്രങ്ങള്‍.

ലാല്‍ കഥാപാത്രങ്ങളുടെ വൈവിധ്യങ്ങളാണ് മറ്റൊരു പ്രത്യേകത കിരീടം, ചെങ്കോല്‍, ഹിസ്‌ഹൈനസ്
അബ്ദുള്ള, ഭരതം, ധനം, കമലദളം, കന്മദം ഇങ്ങിനെ ലാലിന്റെ അഭിനയജീവിതത്തിന്റെ സുവര്‍ണകാലഘട്ടം സമ്മാനിച്ചവയായിരുന്നു ലോഹി തീര്‍ത്ത കഥാപാത്രങ്ങള്‍. ലോഹിയുടെ സൃഷ്ടിയിലൂടെ സല്ലാപത്തില്‍ തുടങ്ങി ചക്കരമുത്തിലെത്തുമ്പോള്‍ ദിലീപ് മലയാള സിനിമയുടെ നെടുംതൂണായി മാറുകയായിരുന്നു.

ലോഹിതദാസിന്റെ എഴുത്തുവഴികളില്‍ വൈവിധ്യങ്ങളുടെ ആഘോഷം തന്നെയായിരുന്നു. പലസംവിധായകരും സവര്‍ണരായി ജനിച്ച കഥാപാത്രങ്ങളുടെയും ഫ്യൂഡല്‍ വ്യവസ്ഥതിയുടെ തിരുശേഷിപ്പുകളുടെയും പിന്നാലെ പോകുമ്പോള്‍ ലോഹി സഞ്ചരിച്ചത് ആശാരി, മൂശാരി, തട്ടാന്‍, പെരുംകൊല്ലന്‍, അരയന്‍, പപ്പടപണിക്കാര്‍ തുടങ്ങിയവരൊക്കെ കേരളത്തിലെ ജീവല്‍ സാന്ന്യധ്യമാണെന്ന് മലയാളിയ്ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന വഴികളിലൂടെയായിരുന്നു.

അടുത്തപേജില്‍

ലോഹിയുടെ തൂലികകൊണ്ട് വളര്‍ന്നവര്‍ലോഹിയുടെ തൂലികകൊണ്ട് വളര്‍ന്നവര്‍

Next »

« Previous

English summary
AK Lohithadas was an Indian screenwriter, director, and producer known for his extensive work in Malayalam cinema. Known for his rich, detailed, and realistic screenplays, he has written screenplays for thirty-five films in a twenty-four year long career,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X