»   » ലോഹിയുടെ തൂലികകൊണ്ട് വളര്‍ന്നവര്‍

ലോഹിയുടെ തൂലികകൊണ്ട് വളര്‍ന്നവര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/28-director-lohithadas-death-anniversary-1-aid0166.html">Next »</a></li></ul>
Thaniyavarthanam
സവര്‍ണ്ണന്റെ കഥകളും ജീവിത സാഹചര്യങ്ങളും വള്ളുവനാടന്‍ ഭാഷയുമാണ് മലയാളസിനിമയുടെ മുഖമുദ്ര എന്നത് പൊളിച്ചെഴുതിയ ലോഹിതദാസിന് അര്‍ഹിക്കുന്ന അംഗീകാരം ജീവിച്ചിരിക്കുമ്പോള്‍ കിട്ടാതെ പോയതിന് കാരണങ്ങള്‍ അന്വേഷിച്ചാല്‍ ഒട്ടേറെ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയും.

സവര്‍ണ്ണനായിരുന്നില്ലെന്നതുതന്നെ ഇതിന് പിന്നാലെ ഒരു വലിയകാരണമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. പിന്നെ എം.ടി എന്ന വടവൃക്ഷ ചുവട്ടില്‍ ഒരു സാധാരണ മരത്തിന്റെ പ്രസക്തിയെന്ത് എന്ന ചോദ്യവും അവശേഷിപ്പിക്കുന്നു. കേരളത്തിന്റെ സാമൂഹിക ജീവിതം പരിസരം, കുടുംബാന്തരീക്ഷത്തിലെ സൂഷ്മമായ വികാരങ്ങള്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാനുള്ള വൈഭവം ഇവയൊക്കെ ലോഹിതദാസിന്റെ മാത്രം പ്രത്യേകതയായിരുന്നു.

സാധാരണക്കാരുടെ ഇടയില്‍ നിന്ന് ജീവിതം തൊട്ടറിഞ്ഞതിന്റെ ചൂടും, ചൂരും, പങ്കുവെയ്ക്കുന്നത് തന്നെയായിരുന്നു ലോഹിതദാസിന്റെ സിനിമകളത്രയും.സിബി മലയില്‍ എന്ന സംവിധാന പ്രതിഭയുടെ
ഗ്രാഫ് ഉയര്‍ന്നതും ലോഹിതദാസിന്റെ സ്വാധീനം കൊണ്ട് മാത്രമായിരുന്നു.

തനിയാവര്‍ത്തനം, എഴുതാപ്പുറങ്ങള്‍, കിരീടം, മാലയോഗം, മുദ്ര, ഹിസ്‌ഹൈനസ് അബ്ദുള്ള, ഭരതം, ധനം,കമലദളം, ഇവരുടെ ടീം അന്നത്തെ ഒരാവേശം തന്നെയായിരുന്നു. ഒരു തിരിച്ചുവരവിന് സിബി മലയില്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.

ലോഹിതദാസിന്റെ തിരക്കഥകള്‍ കൊണ്ട് മാത്രം മികച്ച സിനിമകള്‍ ചെയ്തവരുമുണ്ട്. ജോര്‍ജ്ജ് കിത്തു(ആധാരം), സുന്ദര്‍ദാസ്(സല്ലാപം), സുരേഷ് ഉണ്ണിത്താന്‍(ജാതകം) ,കൊച്ചിന്‍ ഹനീഫ(വാല്‍സല്യം), വേണു(ചകോരം). ഇവരെല്ലാം മികച്ച തിരക്കഥകള്‍ കൊണ്ട് നല്ല സിനിമകള്‍ ചെയ്തവരാണ്.

അടുത്തപേജില്‍
നിര്‍ഭാഗ്യം കസ്തൂരിമാനിന്റെ രൂപത്തില്‍

<ul id="pagination-digg"><li class="next"><a href="/news/28-director-lohithadas-death-anniversary-1-aid0166.html">Next »</a></li></ul>
English summary
AK Lohithadas was an Indian screenwriter, director, and producer known for his extensive work in Malayalam cinema. Known for his rich, detailed, and realistic screenplays, he has written screenplays for thirty-five films in a twenty-four year long career,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam