»   » അനന്യ വിവാഹത്തില്‍ നിന്നും പിന്‍മാറി?

അനന്യ വിവാഹത്തില്‍ നിന്നും പിന്‍മാറി?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/28-finally-ananya-says-no-to-anjaneyan-2-aid0032.html">Next »</a></li></ul>
Ananya
ഒരിയ്ക്കല്‍ കൂടി അനന്യയുടെ വിവാഹക്കാര്യം നെറ്റിസെന്‍സെന്‍സിനിടയില്‍ ചര്‍ച്ചയാവുന്നു.വന്‍കിട ബിസിനസ്സുകാരനും തൃശൂര്‍ സ്വദേശിയുമായ ആഞ്ജനേയനുമായുള്ള തന്റെ വിവാഹം ആര്‍ക്കും തടുക്കാനാവില്ലെന്നായിരുന്നു കുറച്ചുദിവസം മുമ്പുവരെ അനന്യ ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്.

ആദ്യവിവാഹം മറച്ചുവെച്ച് ആഞ്ജനേയന്‍ വഞ്ചിച്ചുവെന്ന് അനന്യയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടി ഇക്കാര്യം തുറന്നടിച്ചത്.

എന്നാലിപ്പോള്‍ അനന്യ തന്റെ മുന്‍നിലപാടില്‍ നിന്നും മലക്കംമറിഞ്ഞുവെന്നാണ് ഒരുകൂട്ടം വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഞ്ജനേയനുമായുള്ള വിവാഹത്തില്‍ നിന്ന് നടി പന്‍മാറിയെന്നും തത്കാലത്തേക്ക് വിവാഹം തന്നെ വേണ്ടെന്നുമാണ് നടിയുടെ തീരുമാനമത്രേ.

വിവാഹനിശ്ചത്തിന് പിന്നാലെയുണ്ടായ കുഴപ്പങ്ങളുടെയെല്ലാം ആദ്യസൂചനകള്‍ പുറത്തുവന്നത് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയുമായിരുന്നു. ഇതേതുടര്‍ന്ന് മലയാളിയ്ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്നുവരെ നടി പറഞ്ഞുവെച്ചു.
അടുത്ത പേജില്‍
അനന്യയുടെ മനം മാറ്റിയത് വീട്ടുകാരെന്ന്

<ul id="pagination-digg"><li class="next"><a href="/news/28-finally-ananya-says-no-to-anjaneyan-2-aid0032.html">Next »</a></li></ul>
English summary
Yes, Ananya has said that she would prefer to concentrate in her acting career at the moment as some good offers are coming her way.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam