അനന്യയുടെ മനം മാറ്റിയത് വീട്ടുകാരെന്ന്

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/28-finally-ananya-says-no-to-anjaneyan-1-aid0032.html">« Previous</a>

Ananya
മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ശക്തിയുക്തം എതിര്‍ത്തിട്ടും ആഞ്ജനേയനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അനന്യ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരുന്നു. തന്റെ വിവാഹത്തെക്കുറിച്ച് പ്രചരിച്ചതെല്ലാം കാമ്പില്ലാത്ത കാര്യങ്ങളാണെന്നും നടി പറഞ്ഞതോടെ പ്രശ്‌നങ്ങളെല്ലാം ഒഴിഞ്ഞുവെന്ന് തന്നെയാണ് എല്ലാവരും കരുതിയത്.

ആഞ്ജനേയന്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം എനിയ്ക്കറിയാമായിരുന്നു. അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു, വിവാഹിതരാവാനും തീരുമാനിച്ചു കഴിഞ്ഞു. ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയന്‍ പറഞ്ഞിരുന്നു. ചില പത്രങ്ങളില്‍ വന്നതുപോലെ അദ്ദേഹത്തിന് മക്കളൊന്നുമില്ല. നല്ലൊരു സുഹൃത്താണ് ആഞ്ജനേയന്‍. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ ഞങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കിയിട്ടേയുള്ളൂ. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനന്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എന്നാല്‍ ഈ നല്ല സുഹൃത്തിനെ കൈവിടാന്‍ അനന്യയെ പ്രേരിപ്പിച്ചത് വീട്ടുകാരാണെന്നും ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പും തുടര്‍ച്ചയായ ഉപദേശങ്ങളും അനന്യയെ സ്വാധീനിച്ചിരിയ്ക്കാമെന്ന്ാണ് അവര്‍ പറയുന്നു.

വിവാഹം തത്കാലത്തേക്ക് വേണ്ടെന്നുവച്ച അനന്യ സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ്. നല്ല അവസരങ്ങള്‍ തേടിവരുന്നതിനാല്‍ അത് കളഞ്ഞുകുളിയ്‌ക്കേണ്ടെന്നാണ് തീരുമാനം.
ആദ്യപേജില്‍
അനന്യ വിവാഹത്തില്‍ നിന്നും പിന്‍മാറി?

<ul id="pagination-digg"><li class="previous"><a href="/news/28-finally-ananya-says-no-to-anjaneyan-1-aid0032.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X