»   » പൃഥ്വിരാജുമായി പ്രണയത്തിലല്ല: ഭാവന

പൃഥ്വിരാജുമായി പ്രണയത്തിലല്ല: ഭാവന

Posted By:
Subscribe to Filmibeat Malayalam
Bhavana
സിനിമയില്‍ വന്ന കാലം മുതല്‍ തനിക്കെതിരെ ഗോസിപ്പുകള്‍ പരക്കുന്നുണ്ടെന്നും ഇതും അക്കൂട്ടത്തില്‍ ഒന്നായേ കാണുന്നുള്ളൂ വെന്നുമാണ് ഭാവന പറയുന്നത്.

മാധ്യമങ്ങള്‍ അവരുടെ ഇഷ്ടം പോലെ എനിക്ക് കാമുകന്‍മാരെ കണ്ടെത്തുന്നു. അപ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കേണ്ട ബാധ്യതയും അവര്‍ക്കാണ്, എനിക്കല്ല. ഓരോ മേഖലയിലും തിളങ്ങി നില്‍ക്കുന്നവരോടാണ് എന്നും മാധ്യമങ്ങള്‍ക്കു പ്രിയം. അതുകൊണ്ടുതന്നെയാണ് ഗോസിപ്പുകളും ഉണ്ടാകുന്നത്- ഭാവന പറഞ്ഞു.

എന്നോടൊപ്പം പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ളയാളും ഇപ്പോഴും അഭിനയിക്കുന്നയാളും എന്ന നിലയില്‍ പൃഥ്വിരാജുമായി നല്ല അടുപ്പമുണ്ട്. നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. അതിനപ്പുറം ഒരു ബന്ധവുമില്ല. ഞങ്ങള്‍ പ്രണയജോടികളാണെന്നു വിളിച്ചുകൂവി നടക്കുന്നവരുടെ വായടപ്പിക്കേണ്ട ബാധ്യത എനിക്കില്ല- താരം വ്യക്തമാക്കി.

വിവാഹം ഉടനില്ലെന്നും സിനിമയില്‍ ഒട്ടേറെ ദൂരം മുന്നോട്ടുപോകാനുണ്ടെന്നും പറഞ്ഞ ഭാവന ഇക്കാര്യം അച്ഛനമ്മമാര്‍ സമ്മതിച്ചുകഴിഞ്ഞതാണെന്നും വ്യക്തമാക്കി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam