twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയചന്ദ്രന്‍-സംവിധായകരുടെ ഇഷ്ടതാരം

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/28-jayachandran-completes-century-1-aid0166.html">« Previous</a>

    M Jayachandran
    അമ്മയുടെ വേര്‍പാടില്‍ കണ്ണീര്‍ പുഷ്പങ്ങള്‍ കൊണ്ട് അമ്മയ്ക്ക് സമര്‍പ്പിച്ച 'അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു ആ കണ്ണീരിലിന്നുഞാന്‍ നനഞ്ഞു' മഴയുടെ പിന്നാമ്പുറങ്ങളില്‍ പെയ്തിറങ്ങുന്ന ഹൃദയസ്പര്‍ശിയായ ഈ ഗാനം മാടമ്പി എന്ന ചിത്രത്തിന്റെ ആത്മാവാണ്. സംഗീത ഉപാസകന്‍ അമ്മയും മകനും പരസ്പരം തിരിച്ചറിയപ്പെടുന്ന അപൂര്‍വ്വമായ സന്ദര്‍ഭത്തെ സ്വന്തം അമ്മയുടെ ഓര്‍മ്മകളിലേക്ക് കൂടി ചേര്‍ത്തുവെക്കുമ്പോള്‍ പാട്ട് അനശ്വരമാകുന്നു. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഈ വരികള്‍.

    സിനിമയില്‍ അച്ഛന്റെ ഓര്‍മ്മകള്‍ക്ക് ചാരുതപകരുന്ന കഥാസന്ദര്‍ഭമായിരുന്നു ബാലേട്ടനില്‍ 'ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയല്ലോ....' പുത്തഞ്ചേരിയുടെ വരികളെ സാര്‍ത്ഥകമാക്കിയ സംഗീതമേകിയത് ജയചന്ദ്രന്റെ ഭാവനയാണ്. ഹിറ്റുകളുടെ ഒരു പൂക്കാലത്തിലൂടെയാണ് ജയചന്ദ്രന്‍ കടന്നുപോകുന്നത്.

    കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജയചന്ദ്രന്‍ ഈണമിട്ടപാട്ടുകള്‍ക്കാണ് അംഗീകാരങ്ങളത്രയും ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. 'മയങ'്ങിപോയി ഞാന്‍ മയങ്ങിപ്പോയി..,(നോട്ടം-കെ.എസ്.ചിത്ര), കോലക്കുഴല്‍ വിളികേട്ടോ രാധേ...എന്‍ രാധേ...(.ശ്വേത-നിവേദ്യം), മുള്ളുള്ള മുരിക്കിന്‍മേല്‍ മൂവന്തി... (മഞ്ജരി-വിലാപങ്ങള്‍ക്കപ്പുറം), ചാന്തുതൊട്ടില്ലേ ചന്ദനംതൊട്ടില്ലേ..(ശ്രേയ ഘോഷാല്‍- ബനാറസ്), ഒളിച്ചിരുന്നേ....( രാജലക്ഷ്മി-ജനകന്‍) ഇങ്ങനെ ഗായികമാര്‍ക്കുള്ള അവാര്‍ഡുകള്‍ക്കുള്ള ക്രെഡിറ്റുകള്‍ പാതിയും ജയചന്ദ്രന് അവകാശപ്പെട്ടതാണ്.

    നിത്യവും തുടച്ചുമിനുക്കുന്ന പിച്ചളകിണ്ണം പോലെ സുന്ദരമാണ് ജയചന്ദ്രസംഗീതം. മധുരസുന്ദരമായ ഗാനങ്ങളുമായ്ഇനിയും അനുവാചകരെ ആനന്ദിപ്പിക്കാന്‍ രതിനിര്‍വ്വേദത്തിലൂടെ സെഞ്ച്വറി തികച്ച ജയചന്ദ്രന് സാദ്ധ്യമാകുമെന്ന കാര്യം കാലം അടിവരയിടുന്നു.

    അടുത്ത പേജില്‍
    ജയചന്ദ്ര സംഗീതം സെഞ്ച്വറി നേടുമ്പോള്‍

    <ul id="pagination-digg"><li class="previous"><a href="/news/28-jayachandran-completes-century-1-aid0166.html">« Previous</a>

    English summary
    The young musician started out in films with 'Chantha' in 1995 and has never looked back. He has been creating superhit tunes at regular intervals and is one of the most loved music composers in Malayalam cinema.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X