»   » സോപ്പിടാന്‍ കാവ്യ വരുന്നു

സോപ്പിടാന്‍ കാവ്യ വരുന്നു

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
മലയാളിയെ സോപ്പിടാന്‍ കാവ്യ വരുന്നു, തമാശയല്ല, കോടികള്‍ മറിയുന്ന കേരളത്തിലെ സോപ്പ് വിപണി ലക്ഷ്യമിടുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സോപ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് കാവ്യയെത്തുന്നത്. കേരളാ സോപ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറാവാന്‍ പ്രതിഫലേച്ഛ കൂടാതെയാണ് കാവ്യ തയ്യാറായത്.

ചൊവ്വാഴ്ച കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായ മന്ത്രി എളമരം കരീം കാവ്യയുടെ നിയമനം പ്രഖ്യാപിയ്ക്കുക.

ചടങ്ങില്‍ ബ്രാന്‍ഡ് അംബാസഡറാവാനുള്ള അഭ്യര്‍ഥന സ്വീകരിച്ചുകൊണ്ട് കാവ്യാ മാധവന്‍ സംസാരിക്കും. ചടങ്ങില്‍ പ്രശസ്ത സിനിമാ താരങ്ങളും സംബന്ധിക്കും. തുടര്‍ന്ന് കലാഭവന്‍ മണിയുടെ നേതൃത്വത്തില്‍ സംഗീത നിശ അരങ്ങേറും.

വമ്പന്‍ ബ്രാന്‍ഡുകള്‍ വാഴുന്ന സോപ്പ് വിപണിയില്‍ ആധിപത്യം ഉറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കേരള സോപ്‌സിന് കാവ്യയുടെ വരവ് സഹായിക്കുമെന്ന് തന്നെ കരുതാം

English summary
Film actor Kavya Madhavan will be appointed as the brand ambassador of Kerala Soaps and Oils, Kozhikode.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam