»   » കാവ്യ-നിഷാല്‍ വിവാഹമോചന കേസില്‍ വിധി മാറ്റി

കാവ്യ-നിഷാല്‍ വിവാഹമോചന കേസില്‍ വിധി മാറ്റി

Posted By:
Subscribe to Filmibeat Malayalam
Kavya and Nishal
നടി കാവ്യാമാധവന്റെയും ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെയും വിവാഹമോചനക്കേസില്‍ വിധിപറയുന്നത് എറണാകുളം കുടുംബ കോടതി വീണ്ടും മാറ്റി. വാദം പൂര്‍ത്തിയായ കേസില്‍ കോടതി 25ന് വിധിപറയാനിരുന്നതാണെങ്കിലും ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.

2009 ഫെബ്രുവരി അഞ്ചിന് വിവാഹിതരായ കാവ്യ-നിശാല്‍ ദമ്പതികളുടെ ദാമ്പത്യ ജീവിതം ഏതാനും മാസം മാത്രമാണ് നീണ്ടുനിന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം കാവ്യ കുവൈറ്റിലേക്ക് പോയിരുന്നു.

അവിടെ വച്ച് ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ചാണ് കാവ്യ ഹര്‍ജി നല്‍കിയിരുന്നത്. കഴിഞ്ഞ ജൂണ്‍ 27ന് തിരികെ നാട്ടിലെത്തിയശേഷം വിവാഹമോചനത്തിനു കോടതിയെ സമീപിക്കുകയായിരുന്നു.

നിശാല്‍ചന്ദ്രയും വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാരോപിച്ച് ഇതിനിടെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ കാവ്യ പരാതി നല്‍കി. നിഷാലടക്കം നാലുപേരെ പ്രതികളാക്കി പോലീസ് കേസ് എടുത്തിരുന്നു.

പിന്നീട് വിവാഹമോചനക്കേസിലെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി രണ്ടുകൂട്ടരും കേസ് പിന്‍വലിക്കാനും ഉഭയസമ്മതപ്രകാരം വിവാഹമോചന ഹര്‍ജി നല്‍കാനും തീരുമാനിക്കുകയായിരുന്നു.

English summary
Eranakulam famil court postpones the verdict of Actress Kavya-Nishal divorce plea
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam