»   » പിണക്കം തീര്‍ന്നു; കിങ് കമ്മീഷണര്‍ ഏപ്രില്‍ 25ന്

പിണക്കം തീര്‍ന്നു; കിങ് കമ്മീഷണര്‍ ഏപ്രില്‍ 25ന്

Posted By:
Subscribe to Filmibeat Malayalam
Mammootty-Suresh Gopi
വര്‍ഷങ്ങള്‍ നീണ്ട ശീതസമരത്തിന് വിരാമമിട്ട് മമ്മൂട്ടി സുരേഷ് ഗോപി സഖ്യം വീണ്ടും ഒത്തുചേരുന്നു. ഉപേക്ഷിയ്ക്കപ്പെട്ടുവെന്ന് ഏതാണ്ട് ഉറപ്പിച്ച കിങ് ആന്റ് കമ്മീഷണറിലാണ് മോളിവുഡിലെ താരരാജാക്കന്മാര്‍ ഒന്നിയ്ക്കുന്നത്.

കഴിഞ്ഞയാഴ്ച മമ്മൂട്ടിയുടെ കൊച്ചിയിലുള്ള വസതിയില്‍ സന്ദര്‍ശനം നടത്തിയ സുരേഷ് ഗോപി മഞ്ഞുരുകുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഷാജി കൈലാസും രഞ്ജി പണിക്കരും ആന്റോ ജോസഫിന്റെയും സാന്നിധ്യത്തില്‍ നടന്ന സൗഹൃദസന്ദര്‍ശനമാണ് ഇവര്‍ക്കിടയിലുള്ള പിണക്കം ഒരുക്കിക്കളയുന്നതിന് വഴിയൊരുക്കിയത്.

കിങ് ആന്റ് കമ്മീഷണര്‍ പ്രൊജക്ട് ഉപേക്ഷിച്ച് കിങ് 2 തുടങ്ങുമെന്ന് ഇതിനിടെ ഷാജി കൈലാസ് സൂചന നല്‍കിയിരുന്നു. രഞ്ജി പണിക്കര്‍ തിരക്കഥയില്‍ തിരുത്തലുകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെയാണ് പുതിയ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള ശീതസമരം ഒത്തുതീര്‍പ്പായത്.

അതേ സമയം മമ്മൂട്ടി-ഷാജി കൈലാസ് ടീമിന്റെ ആഗസ്റ്റ് 15 ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിയ്ക്കാതെ കടന്നുപോവുകയാണ്. കരിയറില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന ഷാജിയ്ക്ക് വന്‍തിരിച്ചടിയാണിത്. എന്നാല്‍ തനിയ്ക്ക്് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിയ്ക്കുന്നത് ഷാജിയ്ക്ക് ശുഭപ്രതീക്ഷകള്‍ നല്‍കുന്നു.

ഏപ്രില്‍ നാല് മുതല്‍ മമ്മൂട്ടി ഒരു യൂറോ ട്രിപ്പ് പ്ലാന്‍ ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവുമുള്ളതു പോലെ കുടുംബവുമൊത്തുള്ള ഒരു മാസത്തെ യാത്രയാണിത്. ഇത് കഴിഞ്ഞ തിരിച്ചെത്തിയാല്‍ ഏപ്രില്‍ 25ന് മലയാളം കാത്തിരിയ്ക്കുന്ന പ്രൊജക്ടിന് ദില്ലിയില്‍ തുടക്കമാവും. തുടര്‍ന്ന് ഹൈദരാബാദില്‍ 10 ദിവസത്തെ ഷൂട്ടിങ്. കൊച്ചിയിലെ ഷെഡ്യൂളോടെ ചിത്രം പൂര്‍ത്തിയാവും.

ഒരെല്ല് കൂടുതലുള്ള തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ് ഐഎഎസും തീപ്പൊരി കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ ഐപിഎസും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും സിനിമയുടെ ഹൈലൈറ്റ്. 17 വര്‍ഷത്തിന് ശേഷം ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന സിനിമ ഹൈലി എക്‌സ്‌പ്ലോസീവ് ആകുമെന്ന് തന്നെ ഉറപ്പിയ്ക്കാം.

English summary
Suresh Gopi after years has made up with Mammootty. Last week Suresh Gopi visited Mammootty's at his house in Kochi. They buried the hatchet and agreed to work together in the multi-starrer King and Commissioner

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam