»   » കിങും കമ്മീഷണറും വീണ്ടും ഇന്ദ്രപ്രസ്ഥത്തില്‍

കിങും കമ്മീഷണറും വീണ്ടും ഇന്ദ്രപ്രസ്ഥത്തില്‍

Posted By:
Subscribe to Filmibeat Malayalam
King And Commissioner
മോളിവുഡിലെ ഫയര്‍ബ്രാന്‍ഡുകളുടെ സംഗമമായി വിശേഷിപ്പിയ്ക്കപ്പെടുന്ന കിങ് ആന്റ് കമ്മീഷണര്‍ ടീം വീണ്ടും ഇന്ദ്രപ്രസ്ഥത്തില്‍.

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ദില്ലിയില്‍ ആരംഭിച്ചിരിയ്ക്കുന്നത്.

ഷാഫി സംവിധാനം ചെയ്യുന്ന വെനീസിലെ വ്യാപാരിയ്ക്ക് വേണ്ടി മമ്മൂട്ടി പോയതും സുരേഷ് ഗോപി ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതോടെയുമാണ് കിങ് ആന്റ് കമ്മീഷണറുടെ ഷൂട്ടിങ് നീണ്ടുപോയത്. ഓണത്തിന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഇനി മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ക്രിസ്മസ് റിലീസായി തിയറ്ററുകളിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ഇടവേളയ്ക്ക് പത്ത് മിനിറ്റ് മുമ്പാണ് സുരേഷ് ഗോപിയുടെ ഇന്‍ട്രൊഡക്ഷനെന്ന് വ്യക്തമായിട്ടുണ്ട്.

ഈ കഥാപാത്രങ്ങള്‍ നായകരായെത്തിയ ആദ്യ സിനിമകള്‍ സംസ്ഥാന രാഷ്ട്രീയമാണ് വിഷയമാക്കിയതെങ്കില്‍ പുതിയ ചിത്രം ദില്ലിയുടെ രാഷ്ട്രീയപശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

English summary
Shaji Kailas' much anticipated King and Commissioner, which brings together two firebrand characters (Mammootty's Joseph Alex IAS and Suresh Gopi's Bharat Chandran IPS), will begin its second schedule in Delhi this week

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam