»   » മംമ്തയ്ക്ക് മിന്ന്‌കെട്ട്‌

മംമ്തയ്ക്ക് മിന്ന്‌കെട്ട്‌

Posted By:
Subscribe to Filmibeat Malayalam
Mamta
നടി മംമ്ത മോഹന്‍ദാസ് ബുധനാഴ്ച വിവാഹിതയായി. ബഹ്‌റൈനില്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ച പ്രജിത്താണ് മംമ്തയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.. കോഴിക്കോട് വച്ചായിരുന്നു വിവാഹം

ബഹ്‌റൈന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ് പ്രജിത്ത്. 11-11-11 എന്ന അപൂര്‍വദിനത്തിലായിരുന്നു മംമ്തയുടെ വിവാഹനിശ്ചയം. പ്രജിത്തിന്റെ അമ്മയുടെ സ്വദേശമായ മൂവാറ്റുപുഴ കുന്നയ്ക്കാലിലെ വീട്ടിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്.

തനിയ്ക്കും പ്രജിത്തിനുമിടിയില്‍ പ്രണയം മൊട്ടിട്ടത് സമീപകാലത്താണെന്ന് മംമ്ത വെളിപ്പെടുത്തിയിരുന്നു. 2002ല്‍ തനിയ്ക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് പ്രജിത്തിനെ ആദ്യം കാണുന്നത്. പ്രജിത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ കണ്ടുമുട്ടല്‍.

പിന്നീട് പ്രജിത്തിന്റെ ഇരട്ട സഹോദരി പ്രസീതയുടെ വിവാഹസമയത്താണ് തങ്ങള്‍ ശരിയ്ക്കും പരിചയപ്പെട്ടു. തമ്മില്‍ ഒരു ഹലോ പറഞ്ഞതുപോലും ആ സമയത്താണ്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയം തുടങ്ങിയത് കഴിഞ്ഞ ജനുവരിയിലാണ്.

ഞങ്ങള്‍ കുടുംബ സുഹൃത്തുക്കളായിരുന്നു. അതുവരെ പരസ്പരം അറിയാമായിരുന്നു, അത്രമാത്രമേയുള്ളൂവെന്നാണ് പ്രണയത്തെ പറ്റി മംമ്ത പറയുന്നത്. വിവാഹം കഴിഞ്ഞാലും താന്‍ അഭിനയം തുടരുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

English summary
Actress-singer Mamta Mohandas, who recently got engaged to her distant relative and childhood friend Prajith Kartha in Kochi on 11.11.11, has denied reports claiming that she would quit films after her marriage scheduled to take place on December 28.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam