»   » ദുല്‍ഖറിന് ആശംസകളുമായി താരങ്ങള്‍

ദുല്‍ഖറിന് ആശംസകളുമായി താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Dulquar Salman
മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന് വിവാഹമംഗങ്ങളുമായി താരങ്ങളെത്തി. ചെന്നൈയില്‍ വ്യാഴാഴ്ച വിവാഹിതനായ ദുല്‍ഖറിനും വധു അമാല്‍സൂഫിയയ്ക്കും ആശംസകളുമായി സിനിമയിലേയും രാഷ്ട്രീയത്തിലേയും സാഹിത്യത്തിലേയും പ്രമുഖരുടെ പടയാണ് റമദ റിസോര്‍ട്ടിലെത്തിയത്. അതിഥികളെ സ്വീകരിയ്ക്കാനും വേദിയിലേക്ക് ആനയിക്കാനുമായി മമ്മൂട്ടിയും ഭാര്യയും സുല്‍ഫിത്തും മുന്നില്‍ത്തനെയു ണ്ടായിരുന്നു.മകള്‍ സുറുമിയും മരുമകന്‍ ഡോ.രെഹാന്‍ സെയ്ദും സത്ക്കാരവേദിയില്‍ സജീവമായുണ്ടായിരുന്നു.

കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, വയലാര്‍രവി, കെ.വി.തോമസ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, എം.കെ.മുനീര്‍, വി.കെ.ഇബ്രാഹംകുഞ്ഞ്, ആര്യാടന്‍ മുഹമ്മദ്, കെ.ബാബു, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്,എം.ബി.രാജേഷ്, ആന്‍േറാ ആന്റണി, പി.ജെ.കുര്യന്‍, പി.കെ.ബിജു, പി.രാജീവ്,

എം.ടി.വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, വി.എം. സുധീരന്‍, , മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, കൈലാഷ്, ബാബു ആന്റണി, അനൂപ് മേനോന്‍,ഉണ്ണി മുകുന്ദന്‍, സൈജുകുറുപ്പ്, ക്യാപ്റ്റന്‍ രാജു, കുഞ്ചന്‍, സുരേഷ് കൃഷ്ണ, അനൂപ് ചന്ദ്രന്‍, കാവ്യാമാധവന്‍, ഭാമ, ഭാവന,സംവൃതസുനില്‍, കെ.പി.എ.സി.ലളിത, പ്രിയദര്‍ശന്‍, ലിസി,

ജഗതിശ്രീകുമാര്‍, ജയറാം, പാര്‍വതി, ദിലീപ്, ലാല്‍, മുകേഷ്, റഹ്മാന്‍, മനോജ്. കെ.ജയന്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജയസൂര്യ, ലാലു അലക്‌സ്, മാമുക്കോയ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

English summary
amootty and his wife Sulfath hosted a grand reception to their friends, relatives and colleagues from cinema field at Kochi Ramada resort on Monday at Kochi after the marriage their son Dulquar with Amaal that took place last Thursday at Chennai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam