»   » മീരയെ സത്യന്‍ ഇനിയും ചുമക്കില്ല

മീരയെ സത്യന്‍ ഇനിയും ചുമക്കില്ല

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/28-meera-not-in-sathyan-anthikkad-film-2-aid0032.html">Next »</a></li></ul>
Meera Jasmine
വനവാസത്തിലായിരുന്ന മീര ജാസ്മിന്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ ഈയിടെയാണ് പ്രചരിച്ചത്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അനുഗ്രഹീത കലാകാരി സിനിമയില്‍ തിരിച്ചെത്തുന്നുമായിരുന്നു അഭ്യൂഹങ്ങള്‍.

എന്നാല്‍ പുതിയ ചിത്രത്തില്‍ ഒരു പുതുമുഖത്തെ നായികയാക്കാനാണ് സത്യന്റെ തീരുമാനമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. പൂജപ്പുര സ്വദേശിനിയായ പുതുമുഖ നായികയെ കണ്ടു പിടിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

മിക്കവാറും ഈ പെണ്‍കുട്ടി തന്നെയാവും സത്യന്‍ ചിത്രത്തിലെ നായികയെന്നാണ് അണിയറസംസാരം. ഇനിയിപ്പോള്‍ പൂജപ്പുരക്കാരിയെ കിട്ടിയില്ലെങ്കില്‍ കൂടി മീരയെ നായികയാക്കുകയെന്ന സാഹസത്തിന് സത്യന്‍ മുതിരുന്നില്ലെന്ന് ഏതാണ്ടുറപ്പാണ്.

അത്രത്തോളം നല്ല ഓര്‍മ്മകളാണ് മീര ജാസ്മിന്‍ സത്യനും മോഹന്‍ലാലിനും സമ്മാനിച്ചിട്ടുള്ളത്. 2008ല്‍ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയത്തിന്റെ സെറ്റില്‍ മീരയുടെ പ്രകടനം അന്ന് സിനിമാരംഗത്തു തന്നെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. തന്റെ ക്ഷമ പരീക്ഷിച്ച മീരയ്ക്ക് മോഹന്‍ലാല്‍ അന്ന് നല്‍കിയ മറുപടി ഏറെക്കാലം ഫിലിം ഫീല്‍ഡില്‍ ഹിറ്റ് കോമഡിയായി പ്രചരിച്ചിരുന്നു.
അടുത്ത പേജില്‍
മീര ചോദിച്ചു- ലാലേട്ടാ ഇതെന്തോന്ന് പൂവാ?

<ul id="pagination-digg"><li class="next"><a href="/news/28-meera-not-in-sathyan-anthikkad-film-2-aid0032.html">Next »</a></li></ul>
English summary
There were reports that Sathyan Anthikkads new Mohanlal starrer will be a comeback for Meera Jasmine. But the latest reports say that the director has cast a new face for the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam